ദേ​വി​യാ​ര്‍ പു​ഴ​യി​ല്‍ കാ​ണാ​താ​യ യു​വാ​വി​നാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു
Monday, July 4, 2022 10:47 PM IST
അ​ടി​മാ​ലി: മീ​ന്‍​പി​ടി​ക്കു​ന്ന​തി​നി​ടെ ദേ​വി​യാ​ര്‍ പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട ഇ​രു​മ്പു​പാ​ലം ഒ​ഴു​വ​ത്ത​ടം ക​ള​ത്തി​പ്പ​റ​മ്പി​ല്‍ ത​ങ്ക​ന്‍റെ മ​ക​ന്‍ അ​ഖി​ലി (22)നെ ​ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തെ​ര​ച്ചി​ല്‍ ര​ണ്ടാം ദി​വ​സ​വും തു​ട​ര്‍​ന്നെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.
രാ​വി​ലെ കോ​ത​മം​ഗ​ല​ത്തു​നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ സ്‌​കൂ​ബ ടീം ​പു​ഴ​യി​ല്‍ വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി. വൈ​കു​ന്നേ​രം 4.30 ഓ​ടെ തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ചു. പു​ഴ​യി​ലെ ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്ക് വ​ക​വ​യ്ക്കാ​തെ​യാ​ണ് പി.​എം. റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സ്‌​കൂ​ബ ടീം ​തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ​ത്.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ മൂ​ന്നു സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം മീ​ന്‍​പി​ടി​ക്കാ​നി​റ​ങ്ങി​യ അ​ഖി​ല്‍ കാ​ല്‍​വ​ഴു​തി പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്കി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഉ​ട​ന്‍ അ​ടി​മാ​ലി പോ​ലീ​സി​ല്‍ വി​വ​രം അ​റ​യി​ച്ചു. ഉ​ട​ന്‍ ത​ന്നെ അ​ടി​മാ​ലി പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും നാ​ട്ടു​കാ​രും പു​ഴ​യി​ല്‍ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യും പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്കും മൂ​ലം രാ​ത്രി എ​ട്ടോ​ടെ തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും തെ​ര​ച്ചി​ല്‍ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​വീ​ണ്
തൊ​ഴി​ലാ​ളി മ​രി​ച്ചു

വെ​ള്ള​ത്തൂ​വ​ൽ: മു​തു​വാ​ൻ​കു​ടി​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. മു​തു​വാ​ൻ​കൂ​ടി കു​ഴി​യാ​ലി​ൽ പൗ​ലോ​സ് (58) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​യെ​ത്തി മ​ണ്ണ് മാ​റ്റി പൗ​ലോ​സി​നെ പു​റ​ത്തെ​ടു​ത്ത് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഷേ​ർ​ളി. മ​ക്ക​ൾ: ആ​ൽ​ബി​ൻ, അ​നീ​ഷ.