മീ​ൻ പി​ടി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി
Sunday, July 3, 2022 10:59 PM IST
അ​ടി​മാ​ലി: മീ​ൻ പി​ടി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ ദേ​വി​യാ​ർ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി.
ഒ​ഴു​വ​ത്ത​ടം ക​ള​ത്തി​പ​റ​ന്പി​ൽ ത​ങ്ക​ന്‍റെ മ​ക​ൻ അ​ഖി​ലി​നെ (22) ആ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ പ​തി​നാ​ലാം​മൈ​ൽ മ​ഴു​വ​ൻ​മ​റ്റം പ​ടി​യി​ലാ​ണ് സം​ഭ​വം. നാ​ലം​ഗ സം​ഘ​മാ​ണ് ഇ​വി​ടെ മീ​ൻ പി​ടി​ക്കാ​നെ​ത്തി​യ​ത്.
ഇ​തി​നി​ടെ അ​ഖി​ൽ കാ​ൽ വ​ഴു​തി പു​ഴ​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​ടി​മാ​ലി പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.
പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ശ​ക്ത​മാ​യ മ​ഴ മൂ​ലം ദേ​വി​യാ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തും ഇ​രു​ട്ടും തെ​ര​ച്ചി​ന് ത​ട​സം സൃ​ഷ്ടി​ച്ചു. ഇ​ന്നു രാ​വി​ലെ തെ​ര​ച്ചി​ൽ തു​ട​രും.