ജി​ല്ല​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് റ​വ​ന്യു-148000, മ​റ്റു വ​കു​പ്പു​ക​ൾ 60000 ഫ​യ​ലു​ക​ൾ
Sunday, July 3, 2022 10:59 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​രി​ന്‍റെ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ തീ​വ്ര​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​തം. ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളെ​ല്ലാം അ​വ​ധി​ദി​വ​സ​മാ​യ ഇ​ന്ന​ലെ പ്ര​വ​ർ​ത്തി​ച്ചു. ഓ​ഫീ​സു​ക​ളി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന ജി​വ​ന​ക്കാ​രെ​ല്ലാം ഇ​ന്ന​ലെ എ​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് അ​വ​ധി എ​ടു​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ലാ​യി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഓ​ഫീ​സു​ക​ളി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. സ​ർ​ക്കാ​രി​ന്‍റെ തീ​വ്ര​യ​ജ്ഞ പ​ദ്ധ​തി​ക്ക് സ​ർ​വീ​സ് സം​ഘ​ട​ന​ക​ളും പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ റ​വ​ന്യു വ​കു​പ്പി​ൽ മാ​ത്രം തീ​ർ​പ്പാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 1,48,000 ഓ​ളം ഫ​യ​ലു​ക​ളാ​ണ്. ക​ള​ക്ട​റേ​റ്റു മു​ത​ൽ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ വ​രെ​യു​ള്ള റ​വ​ന്യു ഓ​ഫീ​സു​ക​ളി​ലെ ക​ണ​ക്കാ​ണി​ത്. ഇ​തു തീ​ർ​പ്പാ​ക്കാ​നാ​യി ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ൽ വി​ല്ലേ​ജു​ത​ല റ​വ​ന്യു അ​ദാ​ല​ത്തു​ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജി​ൽ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചി​രു​ന്നു. ജി​ല്ല​യി​ലെ മ​റ്റു വ​കു​പ്പു​ക​ളി​ൽ 60000 ഓ​ളം ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​കാ​നു​ണ്ട്. ജൂ​ണ്‍ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണ് മ​റ്റു വ​കു​പ്പു​ക​ളി​ലെ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ യ​ജ്ഞം ന​ട​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച​വ​രെ ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 12 ശ​ത​മാ​ന​ത്തോ​ളം ഫ​യ​ലു​ക​ളി​ൽ തീ​ർ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ചി​ല വ​കു​പ്പു​ക​ൾ ഇ​തു​വ​രെ തീ​ർ​പ്പാ​ക്കി​യ ഫ​യ​ലു​ക​ളു​ടെ എ​ണ്ണം എ​ൻ​ട്രി ചെ​യ്യാ​ത്ത​തി​നാ​ൽ ക​ണ​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ല.
എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ യ​ജ്ഞം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ മേ​ധാ​വി​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഓ​ഫീ​സു​ക​ൾ സ​ന്ദ​ർ​ശി​ച്ച് നേ​രി​ട്ട് വി​ല​യി​രു​ത്ത​ണ​മെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ എ​ഡി​എ​മ്മും ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ ജി​ല്ലാ​ക​ള​ക്ട​റും മാ​സ​ത്തി​ൽ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ യ​ജ്ഞ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തും.