തൊടുപുഴ: ടെക്സ്റ്റൈൽ രംഗത്തെ മികച്ച ഷോപ്പിംഗ് ഫെസ്റ്റ്-തൊടുപുഴ സീമാസിൽ ആരംഭിച്ചു. പുതിയ സ്റ്റോക്കുകൾ അഞ്ചു മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ടിലും കൂടാതെ 1+1 ഓഫറുകളിലും ലഭിക്കുന്നു.
മുംബൈ, സൂററ്റ്, അഹമ്മദാബാദ്,കൊൽക്കൊത്ത, ഡൽഹി, കാഞ്ചീപുരം, ഈറോഡ്, സേലം എന്നിവിടങ്ങളിലെ തുണിമില്ലുകളിൽനിന്നും ഉന്നത നിലവാരമുള്ള വസ്ത്രങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി പർച്ചേസ് ചെയ്യുന്നതിലൂടെ വിലക്കുറവോടെ വസ്ത്രങ്ങൾ കസ്റ്റമേഴ്സിനു നൽകാൻ കഴിയും.
കുറഞ്ഞ ബജറ്റിൽ കുടുതൽ വസ്ത്രങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഷോറൂമിൽ സജ്ജമാക്കിയിരിക്കുന്നത്.
വിവാഹ വസ്ത്രങ്ങൾ, ബ്രാൻഡഡ്, നോണ്‍ ബ്രൻഡഡ് വസ്ത്രങ്ങൾ തുടങ്ങി എല്ലാ പർച്ചേസിനും 15 ശതമാനം കാഷ് ഡിസ്കൗണ്ട് ലഭിക്കും. കറാച്ചി, അനാർക്കലി , അഭായാ, ഇറാനി , മസാക്കലി പർദകൾ, പർദ ഷാൾ, നിസ്കാര കുപ്പായം തുടങ്ങിയ ബക്രീദ് കളക്ഷൻസും കർക്കിടക കിഴിവിലൂടെ ഡിസ്കൗണ്ടിൽ സ്വന്തമാക്കാം.
വെഡിംഗ് സാരികൾ, ലാച്ച, ഗൗണ്‍, സിൽക്ക് ചുരിദാർ, ലെഹംഗ തുടങ്ങി വിവാഹ വസ്ത്രങ്ങൾക്ക് മാത്രമായി വിശാലമായ വെഡിംഗ് സെക്ഷനും ഒരുക്കിയിരിക്കുന്നു. വിവാഹ പാർട്ടികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സർപ്രൈസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.