ആം​ബു​ല​ൻ​സ് ഓ​ട്ടോ​യി​ലി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Sunday, July 3, 2022 10:59 PM IST
തൊ​ടു​പു​ഴ: ആം​ബു​ല​ൻ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു.

കാ​ഞ്ഞി​ര​മ​റ്റം ക​ണ്ണി​പ്പ​ള്ളി​ൽ യേ​ശു​ദാ​സി​ന്‍റെ (53) പേ​രി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ ഇ​ട​വെ​ട്ടി മ​ല​യി​ൽ അ​ഷ്റ​ഫി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ഏ​ഴ​ല്ലൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ ഇ​ട​വെ​ട്ടി വ​ലി​യ ജാ​ര​ത്താ​ണ് സം​ഭ​വം. ക​ല​യ​ന്താ​നി​യി​ൽ രോ​ഗി​യെ ഇ​റ​ക്കി​യ ശേ​ഷം തി​രി​കെ വ​ന്ന ആം​ബു​ല​ൻ​സാ​ണ് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച​ത്. ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു വ​ച്ച് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തൊ​ടു​പു​ഴ പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​പ്പോ​ഴാ​ണ് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വ്യ​ക്ത​മാ​യ​ത്. മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​മോ​ടി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.