ആ​റു​പേ​ർ പ​ത്രി​ക ന​ൽ​കി
Sunday, July 3, 2022 10:28 PM IST
ക​ട്ട​പ്പ​ന : വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ച്ച​ൻ​കാ​നം വാ​ർ​ഡി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി. ആ​കെ ആ​റു പേ​രാ​ണ് പ​ത്രി​ക സ​മ​ർ​പി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ലി​സി ജേ​ക്ക​ബും
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സൂ​സ​ൻ ജേ​ക്ക​ബും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി രാ​ധാ അ​ര​വി​ന്ദാ​ക്ഷ​നും പ​ത്രി​ക ന​ൽ​കി. കൂ​ടാ​തെ ലി​സി ബെ​ന്നി, കെ.​ജി. ഷൈ​മി​ലി​മോ​ൾ, മ​റി​യാ​മ്മ മാ​ത്യു എ​ന്നി​വ​രും പ​ത്രി​ക ന​ൽ​കി​യി​ട്ടു​ണ്ട്. 6 വ​രെ​യാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്. 21ന് ​വോ​ട്ടെ​ടു​പ്പും 22ന് ​വോ​ട്ടെ​ണ്ണ​ലും ന​ട​ക്കും.
സി​പി​ഐ എം ​പി​ന്തു​ണ​യോ​ടെ ജ​യി​ച്ച സൗ​മ്യ ഏ​ബ്ര​ഹാം ഭ​ർ​ത്താ​വി​നെ മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ അ​റ​സ്റ്റി​ലാ​കു​ക​യും പ​ഞ്ചാ​യ​ത്ത് അം​ഗ​ത്വം രാ​ജി​വ​യ്ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. 18 വാ​ർ​ഡു​ക​ളു​ള്ള വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ്-8, യു​ഡി​എ​ഫ്-5, ബി​ജെ​പി-3, സ്വ​ത​ന്ത്ര​ൻ-1 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ക്ഷി​നി​ല.