വീ​ട്ടുമു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​നം തീ​യി​ട്ട് ന​ശി​പ്പി​ച്ചു
Sunday, July 3, 2022 10:28 PM IST
രാ​ജ​കു​മാ​രി : വീ​ട്ടുമു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​നം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി .രാ​ജ​കു​മാ​രി കു​രു​വി​ളാ​സി​റ്റി വി​ള​യ​ക്കാ​ട്ട് ബേ​സി​ൽ ജോ​ണി​ന്‍റെ വാ​ഹ​ന​മാ​ണ് ഇ​ന്ന​ലെ വെ​ളു​പ്പി​ന് ന​ശി​പ്പി​ച്ച​ത്. വാ​ഹ​ന​ത്തി​ന് തീ ​കൊ​ളു​ത്തി​യ ശേ​ഷം വീ​ട്ടു​മു​റ്റ​ത്തും പ​രി​സ​ര​ത്തും മു​ള​കു​പൊ​ടി​യും വി​ത​റി. ഇ​ന്ധ​ന ടാ​ങ്കി​ലേ​ക്ക് തീ ​പ​ട​രു​ന്ന​തി​ന് മു​ൻ​പേ വീ​ട്ടു​കാ​ർ അ​ണ​ച്ച​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

വെ​ളു​പ്പി​ന് ഒ​ന്ന​ര​യോ​ടെ​യാ​ണ് വീ​ട്ട് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​ഹേ​ന്ദ്ര മേ​ജ​ർ വാ​ഹ​ന​ത്തി​ന് തീ​യി​ട്ട​ത്. തീ ​പ​ട​ർ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ത​ക​രു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് വീ​ട്ടി​ലു​ള്ള​വ​ർ വി​വ​രം അ​റി​ഞ്ഞ​ത്. കി​ണ​റ്റി​ൽ​നി​ന്നും വെ​ള്ളം കോ​രി ഒ​ഴി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്. 28 ദി​വ​സം മു​ൻ​പ് മു​ഴു​വ​ൻ ജോ​ലി​ക​ളും തീ​ർ​ത്ത വാ​ഹ​ന​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. വാ​ഹ​ന​ത്തി​ന്‍റെ അ​കം പൂ​ർ​ണ്ണ​മാ​യും ക​ത്തി ന​ശി​ച്ചു.

പെ​ട്രോ​ൾ ഒ​ഴി​ച്ച ശേ​ഷം വാ​ഹ​ന​ത്തി​ലേ​ക്ക് പ​ന്തം ക​ത്തി​ച്ച് എ​റി​യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം. വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച പ​ന്തം പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​ർ സ്ഥ​ല​ത്ത് എ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. സ​മീ​പ​ത്തെ സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.