ദേ​ശീ​യ പാ​ത​യോ​ര​ത്തെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ വെ​ട്ടി മാ​റ്റ​ണ​മെ​ന്ന്
Sunday, July 3, 2022 10:28 PM IST
അ​ടി​മാ​ലി: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ച്ച്എം​എ​സ്. ജി​ല്ലാ ക​ള​ക്ട​റു​മാ​രു​ടെ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞ് നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​റ്റ് മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്കി​യ​പ്പോ​ഴും അ​പ​ക​ട ഭീ​ഷ​ണി​യി​ലു​ള്ള മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്തി​ല്ലെ​ന്ന് എ​ച്ച്എം​എ​സ് യോ​ഗം ആ​രോ​പി​ച്ചു. കോ​ത​മം​ഗ​ലം മു​ത​ൽ നെ​ല്ലി​മ​റ്റം, ഉൗ​ന്നു​ക​ൽ, ത​ല​ക്കോ​ട്, നേ​ര്യ​മം​ഗ​ലം, ആ​റാം മൈ​ൽ, പ​ത്താം മൈ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി മ​ര​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.
വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ​ത​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ലാ​ണ് മ​ര​ങ്ങ​ൾ അ​പ​ക​ട ഭീ​ണി​യാ​യി നി​ൽ​ക്കു​ന്ന​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ച്ച്എം​എ​സ്‌​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ഗോ​പി ആ​വ​ശ്യ​പ്പെ​ട്ടു.