കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാക​മ്മി​റ്റി പൊ​തുയോ​ഗം നാ​ളെ
Sunday, July 3, 2022 10:28 PM IST
ക​ട്ട​പ്പ​ന: കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ദ്വൈ​വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും 2022 - 2024 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും നാ​ളെ ( 5.7.2022 ചൊ​വ്വാ​ഴ്ച ) രാ​വി​ലെ 10 ന് അ​ടി​മാ​ലി​യി​ൽ.
സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. യോ​ഗ​ത്തി​ൽ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.
നി​ല​വി​ലു​ള്ള​തും 2022 - 2024 കാ​ല​യ​ള​വി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തു​മാ​യ മു​ഴു​വ​ൻ ജി​ല്ലാ കൗ​ണ്‍​സി​ലം​ഗ​ങ്ങ​ളും അ​ടി​മാ​ലി​യി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന്
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.