എ​ൻ​ജി​നി​യ​റിം​ഗ്, ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Saturday, July 2, 2022 10:23 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ നാ​ളെ ന​ട​ക്കു​ന്ന എ​ൻ​ജി​നി​യ​റിം​ഗ്, ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ജി​ല്ല​യി​ൽ എ​ട്ടു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 2496 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. പേ​പ്പ​ർ 1 -ഫി​സി​ക്സ്, കെ​മി​സ്ട്രി രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ​യും, പേ​പ്പ​ർ 2 -മാ​ത്ത​മാ​റ്റി​ക്സ് 2.30 മു​ത​ൽ അ​ഞ്ചു വ​രെ​യും ന​ട​ക്കും.

വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​ന കാ​ർ​ഡി​ന് പു​റ​മേ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​സ്പോ​ർ​ട്ട്, പാ​ൻ​കാ​ർ​ഡ്, ഇ​ല​ക്ഷ​ൻ ഐ​ഡി, ഫോ​ട്ടോ പ​തി​ച്ച ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്ക് പാ​സ് ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ്, ഇ-​ആ​ധാ​ർ, 12-ാം ക്ലാ​സി​ലെ ഫോ​ട്ടോ പ​തി​ച്ച ഹാ​ൾ ടി​ക്ക​റ്റ്, വി​ദ്യാ​ർ​ഥി പ്ല​സ് ടു ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ സ്ഥാ​പ​ന മേ​ധാ​വി ന​ൽ​കു​ന്ന ഫോ​ട്ടോ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ ന​ൽ​കു​ന്ന ഫോ​ട്ടോ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​രു രേ​ഖ കൂ​ടി ക​രു​ത​ണം.