വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Saturday, July 2, 2022 10:23 PM IST
വ​ണ്ണ​പ്പു​റം: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു വി​ടാ​ൻ വ​ണ്ണ​പ്പു​റം ഭ​ര​ണ സ​മി​തി തീ​രു​മാ​നി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. ക​രാ​ർ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ എ​ൻ​ആ​ർ​ഇ​ജി​പി ജീ​വ​ന​ക്കാ​രെ സ​ർ​വീ​സി​ൽ നി​ന്ന് ഒ​രു​ദി​വ​സം മാ​റ്റി നി​ർ​ത്തി​യ​തി​നു ശേ​ഷം വീ​ണ്ടും തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പ്ര​കാ​രം ജീ​വ​ന​ക്കാ​രെ ജൂ​ലൈ 25 വ​രെ തു​ട​രാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രി​ക്കും പ്ര​കാ​രം ഇ​വ​രു​ടെ യോ​ഗ്യ​ത​യും പ്ര​ക​ട​ന​വും വി​ല​യി​രു​ത്തി തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണോ എ​ന്നു തീ​രു​മാ​നി​ക്കും. ഉ​ത്ത​ര​വ് സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ട​റി എ​ൻ​ആ​ർ​ഇ​ജി​പി പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.​സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ്ക്ക് വി​രു​ദ്ധ​മാ​യ ഒ​രു​ന​ട​പ​ടി​യും പ​ഞ്ചാ​യ​ത്തു ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് എം.​എ.​ബി​ജു പ​റ​ഞ്ഞു