നെ​ടി​യ​കാ​ട് പ​ള്ളി​യു​ടെ ക​ൽ​വി​ള​ക്കു​ക​ൾ ന​ശി​പ്പി​ച്ചു
Saturday, July 2, 2022 10:23 PM IST
തൊ​ടു​പു​ഴ: ക​രി​ങ്കു​ന്നം നെ​ടി​യ​കാ​ട് ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യു​ടെ ക​ൽ​വി​ള​ക്കു​ക​ൾ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​നോ​നി​ല തെ​റ്റി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​യാ​ളെ ദി​വ്യ​ര​ക്ഷാ​ല​യ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.

പ​ള്ളി​യു​ടെ കു​രി​ശ​ടി​ക്കു സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന ര​ണ്ടു ക​ൽ​വി​ള​ക്കു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. പ​ല ഭാ​ഗ​ങ്ങ​ളാ​യി കൂ​ട്ടിയോ​ജി​പ്പി​ച്ചി​രു​ന്ന ക​ൽ​വി​ള​ക്കു​ക​ൾ ത​ള്ളി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്നലെ പു​ല​ർ​ച്ചെ പ​ള്ളി​യി​ലെ​ത്തി​യ​വ​രാ​ണ് ക​ൽ​വി​ള​ക്കു​ക​ൾ മ​റി​ഞ്ഞുകി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻത​ന്നെ പ​ള്ളി അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. ക​രി​ങ്കു​ന്നം സി​ഐ പ്രി​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി​ക​ളി​ൽ നി​ന്നാ​ണ് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​രി​സ​ര​ത്തുനി​ന്നുത​ന്നെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​നോ​നി​ല തെ​റ്റി​യ നി​ല​യി​ൽ പെ​രു​മാ​റി​യ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ൽ​വി​ള​ക്കു​ക​ൾ ന​ശി​പ്പി​ച്ച​ത​റി​ഞ്ഞ് ഒ​ട്ടേ​റെ വി​ശ്വാ​സി​ക​ൾ പ​ള്ളി​യി​ൽ എ​ത്തി​.