ആ​ല​ക്കോ​ട് ടൗ​ണി​ൽ ല​ഹ​രി മാ​ഫി​യ​യു​ടെ അ​തി​ക്ര​മം
Saturday, July 2, 2022 10:20 PM IST
തൊ​ടു​പു​ഴ: ആ​ല​ക്കോ​ട് ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും ല​ഹ​രി മാ​ഫി​യ​യു​ടെ അ​തി​ക്ര​മം വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. നി​ര​വ​ധി ത​വ​ണ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞദി​വ​സം രാ​ത്രി ആ​ല​ക്കോ​ട് ടൗ​ണി​ലെ വെ​യി​റ്റിം​ഗ് ഷെ​ഢി​ലെ ഇ​രി​പ്പി​ടം രാ​സ​വ​സ്തു ഒ​ഴി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കി. ടൗ​ണി​ൽ മ​ദ്യ​പാ​ന​വും ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടേ​യും ശ​ല്യം വ്യാ​പ​ക​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. രാ​വും പ​ക​ലും വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​ത്ത​ര​ക്കാ​ർ ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും ത​ന്പ​ടി​ച്ച് യാ​ത്ര​ക്കാ​ർ​ക്കു​ൾ​പ്പെ​ടെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്.

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ത​മ്മി​ലു​ള്ള പ​ര​സ്പ​ര ഏ​റ്റു​മു​ട്ട​ലു​ക​ളും അ​സ​ഭ്യം വി​ളി​ക​ളും മൂ​ലം ഇ​തു​വ​ഴി കാ​ൽ​ന​ട യാ​ത്ര ചെ​യ്യാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ വെ​യി​റ്റിം​ഗ് ഷെ​ഢാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ സ്ഥി​രം താ​വ​ളം. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം, കൃ​ഷി ഭ​വ​ൻ, സ​ഹ​ക​ര​ണ ബാ​ങ്ക്, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദി​വ​സേ​ന നൂ​റ് ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ല​ഹ​രിമാ​ഫി​യ ത​ന്പ​ടി​ക്കു​ന്ന​തു കാ​ര​ണം സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ ദൂ​രെ റോ​ഡ​രി​കി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ കാ​ത്ത് നി​ൽ​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ ഇ​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ വെ​യി​റ്റിം​ഗ് ഷെ​ഢ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ രാ​സ​വ​സ്തു ഒ​ഴി​ച്ച് ഉ​പ​യോ​ഗ ശൂ​ന്യ​മാ​ക്കി​യ​ത്.

അ​തി​ക്ര​മം ന​ട​ത്തി​യ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.