വ​ള്ള​ക്ക​ട​വി​ൽയു​വാ​വു മ​രി​ച്ച സം​ഭ​വം: ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Saturday, July 2, 2022 10:17 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ - വ​ള്ള​ക്ക​ട​വ് റൂ​ട്ടി​ൽ ഇ​ഞ്ചി​ക്കാ​ടി​ന് സ​മീ​പം വാ​ഹ​ന അ​പ​ക​ട​ത്തി​ൽ യു​വാ​വു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ഹ​ന​ങ്ങ​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.

ജൂ​ണ്‍ 20 ന് ​പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ - വ​ള്ള​ക്ക​ട​വ് റൂ​ട്ടി​ൽ ഇ​ഞ്ചി​ക്കാ​ടി​ന് സ​മീ​പം വ​ണ്ടി​പ്പെ​രി​യാ​ർ വാ​ളാ​ടി സ്വ​ദേ​ശി ര​മേ​ശി​നെ റോ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ൽ നി​ന്നു തെ​റി​ച്ചുവീ​ണ് മ​ര​ണം സം​ഭ​വി​ച്ച​താ​വാ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ത​ല​യി​ൽ കൊ​ണ്ടി​ട്ടു​ള്ള​താ​യു​ള്ള റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പ​ക​ട സ​മ​യ​ത്ത് ഇ​തു​വ​ഴി ക​ട​ന്നു​പോ​യ മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രു ഓ​ട്ടോ റി​ക്ഷ​യും ഒ​രു ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.