തൊ​ടു​പു​ഴ ല​ത്തീ​ൻ പ​ള്ളി​യി​ൽ ഉൗ​ട്ടുനേ​ർ​ച്ച ഇ​ന്ന്
Saturday, July 2, 2022 10:17 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ ല​ത്തീ​ൻ പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ ഉൗ​ട്ടു നേ​ർ​ച്ച​യും ദു​ക്റാ​ന തി​രു​നാ​ളും ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.
ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് റ​വ .ഡോ . ​സെ​ബാ​സ്റ്റ്യ​ൻ വി​ല്ലു​കു​ളം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ജ​പ​മാ​ല , നൊ​വേ​ന , വി​ശു​ദ്ധ കു​ർ​ബാ​ന , തു​ട​ർ​ന്ന് ഉൗ​ട്ടു നേ​ർ​ച്ച എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നും വി​കാ​രി ഫാ. ​ജോ​ർ​ജ് ച​ക്കു​ങ്ക​ൽ അ​റി​യി​ച്ചു .