ബ​​ഫ​​ർ സോ​​ൺ ദു​​രി​​തം; നേ​​ർ​​ക്കാ​​ഴ്ച​​യായി മ​​തി​​കെ​​ട്ടാ​​ൻചോ​​ല
Friday, July 1, 2022 10:33 PM IST
രാ​​ജ​​കു​​മാ​​രി: ബ​​ഫ​​ർ സോ​​ണി​​ലെ മ​​നു​​ഷ്യ​​രു​​ടെ ദു​​രി​​ത ജീ​​വി​തം നേ​​രി​​ട്ടു കാ​​ണാ​​ൻ മ​​തി​​കെ​​ട്ടാ​​ൻചോ​​ല​​യി​​ൽ എ​​ത്തി​​യാ​​ൽ മ​​തി. 2003ൽ ദേ​​ശീ​​യോ​​ദ്യാ​​ന​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച മ​​തി​​കെ​​ട്ടാ​​ൻ ചോ​​ല​​യു​​ടെ ഒ​​രു കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റ​​ള​​വ് ബ​​ഫ​​ർ സോ​​ണാ​​ക്കി അ​​ന്തി​​മ വി​​ജ്ഞാ​​പ​​ന​​മി​​റ​​ങ്ങി​​യ​​ത് 2020ൽ. അ​​ന്നു തു​​ട​​ങ്ങി​​യ​​താ​​ണ് ഇ​​വി​​ടു​​ത്തെ മ​​നു​​ഷ്യ​​രു​​ടെ ദു​​രി​​തം. ടൂ​​റി​​സ്റ്റ് കേ​​ന്ദ്ര​​മാ​​യി മ​​തി​​കെ​​ട്ടാ​​ൻ ദേ​​ശീ​​യ ഉ​​ദ്യാ​​നം മാ​​റു​​മെന്നു വ​​നം വ​​കു​​പ്പ് തെ​​റ്റി​​ദ്ധ​​രി​​പ്പിച്ചാണ് ദേശീയോ ദ്യാനമാക്കിയത്.
അ​​വി​​ടെ വ​​നം വ​​കു​​പ്പി​​ന് ഓ​​ഫീ​​സ് നി​​ർ​​മി​​ക്കാ​​ൻ വ​​രെ നാ​​ട്ടു​​കാ​​ർ പി​​രി​​വി​​ട്ടു സ്ഥ​​ലം വാ​​ങ്ങി ന​​ൽ​​കി​​യതാ​​ണ്. രാ​​ജ​​ഭ​​ര​​ണ​​കാ​​ല​​ത്തു തി​​രു​​വി​​താം​​കൂ​​ർ സ​​ർ​​ക്കാ​​ർ പ​​തി​​ച്ചു ന​​ൽ​​കി​​യ ഭൂ​​മി​​ പോ​​ലും പി​​ടി​​ച്ച​​ട​​ക്കി​​യാ​​ണ് മ​​തി​​കെ​​ട്ടാ​​ൻ​​ചോ​​ല ദേ​​ശീ​​യോ​​ദ്യാ​​ന​​മാ​​ക്കി​​യ​​ത്. അ​​ന്നു വ​​രെ റ​​വ​​ന്യൂ ഭൂ​​മി​​യാ​​യി​​രു​​ന്ന പ്ര​​ദേ​​ശം രാഷ്‌ട്രീ​​യ പോ​​രാ​​ട്ട​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വ​​നംവ​​കു​​പ്പി​​നു വി​​ട്ടു ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.
ഒഴിഞ്ഞുപോകേണ്ട സ്ഥിതി
അന്നാ​​ണ് ആ​​ദ്യ​​മാ​​യി ഉ​​ടുന്പൻ​​ചോ​​ല താ​​ലൂ​​ക്കി​​ൽ വ​​ന​​ഭൂ​​മി ഉ​​ണ്ടാ​​യ​​ത്. നി​​ര​​വ​​ധി ആ​​ളു​​ക​​ൾ അ​​ന്ന് അ​​വി​​ടെ​​നി​​ന്നു കു​​ടി​​യൊ​​ഴി​​പ്പി​​ക്ക​​പ്പെ​​ട്ടു. പ​​ല​​രും ഇ​​ന്നും വ​​ഴി​​യാ​​ധാ​​ര​​മാ​​ണ്. തുടർന്നാണ് മ​​തി​​കെ​​ട്ടാ​​നി​​നു ചു​​റ്റും ബ​​ഫ​​ർ സോ​​ണാക്കി​​യ​​ത്. ബ​​ഫ​​ർ സോ​​ണി​​ൽ ജീ​​വി​​ക്കു​​ന്ന​​വ​​രും ഇന്നു ​​കുടി​​യി​​റ​​ക്കു ഭീ​​ഷ​​ണി​​യി​​ലാ​​ണ്. ആ​​രും കു​​ടി​​യി​​റ​​ക്കി​​ല്ലെ​​ങ്കി​​ലും താ​​നെ ഒ​​ഴി​​ഞ്ഞു​​പോ​​കേ​​ണ്ട അ​​വ​​സ്ഥ​​യി​​ലാ​​ണ്. ബ​​ഫ​​ർ സോ​​ണി​​ൽ 1982ൽ ​​തി​​രു​​വി​​താം​​കൂ​​ർ രാ​​ജാ​​വ് പ​​തി​​ച്ചു ന​​ൽ​​കി​​യ പ​​ട്ട​​യം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഭൂ​​മി ഉ​​ണ്ടെ​​ങ്കി​​ലും ഇ​​ടി​​ഞ്ഞു വീ​​ഴാ​​റാ​​യ തൊ​​ഴി​​ലാ​​ളി ല​​യ​​ങ്ങ​​ൾ പോ​​ലും അ​​റ്റ​​കു​​റ്റ​​പ​​ണി ചെ​​യ്യാ​​ൻ അ​​വ​​ർ​​ക്ക് അ​​വ​​കാ​​ശ​​മി​​ല്ല. പ​​ട്ട​​യം ഉ​​ണ്ടെ​​ങ്കി​​ലും ബാ​​ങ്ക് വാ​​യ്പ നി​​ഷേ​​ധി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.
പട്ടയത്തിനു വിലയില്ല
കാ​​ർ​​ഷി​​ക ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കടക്കം ഈ ​​പ​​ട്ട​​യം പ​​ണ​​യ​​മാ​​യി എ​​ടു​​ക്കി​​ല്ല. വി​​ദ്യാ​​ഭ്യാ​​സ വാ​​യ്പ പോ​​ലും പേ​​ത്തൊ​​ട്ടി, കോ​​ര​​ന്പാ​​റ തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ത്തെ ക​​ർ​​ഷ​​ക​​ർ​​ക്കു നി​​ഷേ​​ധി​​ക്ക​​പ്പെ​​ടു​​ന്നു. ഭൂ​​മി​​യു​​ടെ ക്ര​​യ​​വി​​ക്ര​​യ​​വും ത​​ട​​സ​​പ്പെ​​ട്ടു.
പ​​തി​​റ്റാ​​ണ്ടുക​​ൾ​​ക്ക് മു​​ന്പ് നി​​ർ​​മി​​ച്ച തൊ​​ഴി​​ലാ​​ളി ല​​യ​​ങ്ങ​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പണി​​ക​​ൾ പോ​​ലും ന​​ട​​ത്താ​​തെ ഏ​​തു നി​​മി​​ഷ​​വും ഇ​​ടി​​ഞ്ഞു വീ​​ഴാ​​റാ​​യ അ​​വ​​സ്ഥ​​യി​​ലാ​​ണ്. മ​​ഴ​​ക്കാ​​ലം അ​​തി​​ജീ​​വി​​ക്കാ​​ൻ ഈ ​​കെ​​ട്ടി​​ട​​ങ്ങ​​ൾ​​ക്കാ​​കു​​മോ​​യെ​​ന്നും അ​​റി​​യി​​ല്ല. ഇ​​വ ഇ​​ടി​​ഞ്ഞ് വീ​​ണാ​​ൽ പി​​ന്നെ പ്ലാ​​സ്റ്റി​​ക് പ​​ടു​​ത വ​​ലി​​ച്ചു കെ​​ട്ടി തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു കി​​ട​​ക്കേ​​ണ്ടി​​വ​​രും. പോ​​കാ​​ൻ മ​​റ്റൊ​​രി​​ട​​മി​​ല്ലാ​​തെ ഇ​​ട​​മി​​ല്ലാ​​തെ ജീ​​വി​​ക്കാ​​ൻ മ​​റ്റ് മാ​​ർ​​ഗ​​ങ്ങ​​ളി​​ല്ലാ​​തെ​​യാ​​ണ് നരകിക്കുകയാണ് ഈ മനുഷ്യർ.