പോ​ക്സോ: കൗ​മാ​ര​ക്കാ​ര​ന​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, July 1, 2022 10:32 PM IST
രാ​ജ​കു​മാ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കൗ​മാ​ര​ക്കാ​ര​ന​ട​ക്കം ര​ണ്ട് പേ​രെ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. പൂ​പ്പാ​റ സ്വ​ദേ​ശി സ​നൂ​പ് (22) നെ​യും മ​റ്റൊ​രു പ്ര​തി​യാ​യ പ​തി​നെ​ട്ടു​കാ​ര​നെ​യു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ടു​ങ്ക​ണ്ടം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഒ​ന്നാം പ്ര​തി സ​നൂ​പി​നെ റി​മാ​ൻ​ഡ് ചെ​യ്തു.
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യെ തൊ​ടു​പു​ഴ ജെ​ജെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് പൂ​പ്പാ​റ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ഈ ​കേ​സി​ൽ നേ​ര​ത്തെ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
ശി​ശു സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ കൗ​ണ്‍​സി​ലി​ങി​ലാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​ക​ളെ വീ​ടു​ക​ളി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.