റോ​ഡ് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്തു​കോ​ണ്‍​ഗ്ര​സ് റോ​ഡ് ഉ​പ​രോ​ധി​ച്ചു
Friday, July 1, 2022 10:32 PM IST
രാ​ജ​കു​മാ​രി: മാ​ങ്ങാ​ത്തൊ​ട്ടി - രാ​ജ​കു​മാ​രി​പാ​ലം റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്് സേ​നാ​പ​തി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​രു​ണ്‍ സ​മ​രം ഉ​ത്ഘ​ട​നം ചെ​യ്തു.
സേ​നാ​പ​തി - രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തും ചെ​മ്മ​ണ്ണാ​ർ, നെ​ടും​ക​ണ്ടം, കൊ​ന്ന​ത്ത​ടി, കു​ത്തു​ങ്ക​ൽ, മു​നി​യ​റ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​വാ​ൻ സേ​നാ​പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​തു​മാ​യ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​ണ് മാ​ങ്ങാ​ത്തൊ​ട്ടി-​രാ​ജ​കു​മാ​രി​പാ​ലം റോ​ഡ്. പാ​ല​ത്തി​ൽ നി​ന്നും ഐ ​സി ക​വ​ല വ​രെ​യു​ള്ള ര​ണ്ടു കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. 2018 ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​രു​ക​യും നി​ര​ന്ത​ര​മാ​യ സ​മ​ര​ങ്ങ​ൾ​ക്ക് ശേ​ഷം പു​ന​ർ നി​ർ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ൽ
റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും ടാ​റി​ങ് ഇ​ള​കി വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നെ​ടും​ക​ണ്ടം , ക​ട്ട​പ്പ​ന മേ​ഖ​ല​ക​ളി​ലേ​ക്ക് ദി​നം പ്ര​തി നൂ​റു​ക​ണ​ക്കി​ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും കെ ​എ​സ് ആ​ർ ടി ​സി ഉ​ൾ​പ്പ​ടെ​യു​ള്ള ബ​സു​ക​ളും സ്കൂ​ൾ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്ന റോ​ഡു​മാ​ണി​ത്.
അ​ര​മ​ണി​ക്കൂ​റു​ളോം വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞി​ട്ടാ​ണ് അ​റ​ക്ക​ക​വ​ല​യി​ൽ ഉ​പ​രോ​ധ സ​മ​രം ന​ട​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ജോ ബ​ഥേ​ൽ, സേ​നാ​പ​തി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി കൊ​ച്ചു​വീ​ട്ടി​ൽ, ഡി ​സി സി ​മെ​ന്പ​ർ ജോ​സ് ശൗ​ര്യാം​മാ​ക്ക​ൽ, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ഷി ക​ന്യാ​കു​ഴി, അ​ജി​ത്ത് രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.