യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Friday, July 1, 2022 10:30 PM IST
മൂ​ന്നാ​ർ: തോ​ട്ടം​മേ​ഖ​ല​യി​ലെ വ​ന്യ​മ്യ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ മൂ​ന്നാ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ 72 ഓ​ളം പ​ശു​ക്ക​ളെ​യാ​ണ് പു​ലി വേ​ട്ട​യാ​ടി​യ​ത്. ല​യ​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തെ ഷെ​ഡു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ടു​ന്ന ക​ന്നു​കാ​ലി​ക​ളെപോ​ലും പു​ലി ആ​ക്ര​മി​ക്കു​ക​യാ​ണ്. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​ർ​ത്തു​മ്യ​ഗ​ങ്ങ​ളെ പ​രി​ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.
മു​ൻ എം​എ​ൽ​എ എ.​കെ. മ​ണി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ർ​ഷ് പീ​റ്റ​ർ അ​ധ്യ​ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​മു​നി​യാ​ണ്ടി, നേ​താ​ക്ക​ളാ​യ ജ്യോ​തി​റാം, ക്യ​ഷ്ണ​മൂ​ർ​ത്തി, നെ​ൽ​സ​ൻ, മ​ണി​മൊ​ഴി, ശാ​ന്തി, മു​ത്തു​മ​ണി വീ​ന​സ്, സ​ണ്ണി ഇ​ല​ഞ്ഞി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.