ബ​ഫ​ർ സോ​ണ്‍: ജി​ല്ലയി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ക​ർ​ഷ​കസം​ഘം
Friday, July 1, 2022 10:30 PM IST
ക​ട്ട​പ്പ​ന: ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ ജി​ല്ല​യി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക സം​ഘം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​ന്ന് മു​ത​ൽ ആ​റ് വ​രെ ജി​ല്ലാ പ്ര​ചാ​ര​ണ ജാ​ഥ, 11ന് ​വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് എ​ന്നി​വ​യാ​ണ് സ​മ​ര പ​രി​പാ​ടി​ക​ൾ.
ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​നാ​ണ് ജാ​ഥാ ക്യാ​പ്റ്റ​ൻ. പി.​പി. ച​ന്ദ്ര​ൻ, വി.​എ. കു​ഞ്ഞു​മോ​ൻ, മാ​ത്യു ജോ​ർ​ജ്, ബേ​ബി മാ​ത്യു, പി.​ഡി. സു​മോ​ൻ എ​ന്നി​വ​ർ ജാ​ഥാ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. 11ന് ​രാ​വി​ലെ 10ന് ​ക​ട്ട​പ്പ​ന, ഇ​ര​ട്ട​യാ​ർ, കാ​ഞ്ചി​യാ​ർ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ചെ​ന്നും ക​ർ​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​ർ​ജ്, ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മാ​ത്യു ജോ​ർ​ജ്, വി.​കെ. സോ​മ​ൻ, ഒ.​ജെ. ബേ​ബി എ​ന്നി​വ​ർ അ​റി​യി​ച്ചു.

എ​കെ​ജി സെ​ന്‍റ​ർ
ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു

തൊ​ടു​പു​ഴ: ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ചേ​ർ​ന്ന് കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷം ക​ലാ​പ​ക​ലു​ഷി​ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ശി​വ​രാ​മ​ൻ. എ​കെ​ജി സെ​ന്‍റ​റി​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ ത​ക​ർ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​ത്ത​രം അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബി​ജെ​പി-​യു​ഡി​എ​ഫ് കൂ​ട്ടു​കെ​ട്ട് ന​ട​ത്തു​ന്ന​തെ​ന്ന് ശി​വ​രാ​മ​ൻ കു​റ്റ​പ്പെ​ടു​ത്തി.