പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Friday, July 1, 2022 10:30 PM IST
ക​ട്ട​പ്പ​ന: എ ​കെ ജി ​സെ​ന്‍റ​റി​ന് നേ​രെ​യു​ണ്ടാ​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി ​പി എം ​ഏ​രി​യാ ക​മ്മി​റ്റി ക​ട്ട​പ്പ​ന ടൗ​ണി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. രാഷ്‌ട്രീയ എ​തി​രാ​ളി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തും അ​വ​രു​ടെ ഓ​ഫീ​സു​ക​ൾ ത​ല്ലിത്ത​ക​ർ​ക്കു​ന്ന​തു​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ബി ​ജെപി​യു​ടെയും പു​തി​യ രീ​തി​യെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
ഇ​ടു​ക്കി ക​വ​ല​യി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ടൗ​ണ്‍ ചു​റ്റി ഇ ​എം എ​സ് മ​ന്ദി​ര​ത്തി​ൽ സ​മാ​പി​ച്ചു. ഡി ​വൈ എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​രും ഇ​ന്ന​ലെ പു​ല​ർ​ച്ചെ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സു​ക​ൾ​ക്ക് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
സി ​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി വി. ​ആ​ർ. സ​ജി, മാ​ത്യു ജോ​ർ​ജ് ,എം. ​സി. ബി​ജു, ലി​ജോ​ബി ബേ​ബി, പി. ​വി. സു​രേ​ഷ്, കെ. ​എ​ൻ. വി​നീ​ഷ്കു​മാ​ർ ,ടോ​മി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.