എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം : നാ​ളെ ര​ണ്ടു​ല​ക്ഷം പേ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും
Friday, July 1, 2022 10:30 PM IST
ചെ​റു​തോ​ണി: എ​കെ​ജി സെ​ന്‍റ​റി​നു നേ​രെ കോ​ണ്‍​ഗ്ര​സ് ബോം​ബെ​റി​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ൽ നാ​ളെ ര​ണ്ടു​ല​ക്ഷം പേ​രു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് അ​റി​യി​ച്ചു.
കോ​ണ്‍​ഗ്ര​സ് ബി​ജെ​പി ക്രി​മി​ന​ലു​ക​ൾ സം​സ്ഥാ​ന​ത്ത് സം​ഘ​മാ​യി ന​ട​ത്തു​ന്ന ആ​ക്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണി​തെ​ന്ന് വ​ർ​ഗീ​സ് ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ വി​മാ​ന​ത്തി​നു​ള​ളി​ൽ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​നും അ​ക്ര​മ​ത്തി​നും കോ​ണ്‍​ഗ്ര​സ് ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ അ​ഴി​ഞ്ഞാ​ടാ​ൻ കാ​ര​ണം.
സ​മാ​ധാ​നം ത​ക​ർ​ക്കാ​നും ക​ലാ​പം സൃ​ഷ്ടി​ക്കാ​നു​മു​ള​ള ഗൂ​ഢാലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് എ​കെ​ജി സെ​ന്‍റ​റി​ന് നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണം. സം​യ​മ​നം ദൗ​ർ​ബ​ല്യ​മാ​യി കാ​ണ​രു​തെ​ന്നും ബ​ഹു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി സ​മാ​ധാ​നപ​ര​മാ​യ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് സി​പി​എം ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും 2010 ബ്രാ​ഞ്ചു​ക​ളി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തിഷേ​ധ സ​മ​ര​ത്തി​നാ​യി അ​ണി​നി​ര​ക്കു​ന്ന​തെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
നാ​ള​ത്തെ സ​മ​ര​ത്തി​ൽ എം.​എം. മ​ണി എം​എ​ൽ​എ ഗാ​ന്ധി​ന​ഗ​ർ കോ​ള​നി​യി​ലും കെ.​കെ. ജ​യ​ച​ന്ദ്ര​ൻ ചെ​റു​തോ​ണി​യി​ലും സി.​വി. വ​ർ​ഗീ​സ് പൈ​നാ​വി​ലും കെ.​പി. മേ​രി ക​രി​പ്പി​ല​ങ്ങാ​ടും പ​ങ്കെ​ടു​ക്കും.