ഇനി ഈ കുഴിയിൽ ആ​രും വീ​ഴ​രു​ത്
Friday, July 1, 2022 10:30 PM IST
മു​ട്ടം:​റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ഴി മൂ​ടി. ത​ടി​പ്പ​ണി തൊ​ഴി​ലാ​ളി​യാ​യ മു​ട്ടം തോ​ട്ടു​ങ്ക​ര സ്വ​ദേ​ശി എ​ൻ.​എം.​സ​മ​ദ് ജോ​ലി ക​ഴി​ഞ്ഞ് സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് വ​രുംവഴിയാണ് തോ​ട്ടു​ങ്ക​ര പാ​ല​ത്തി​ലെ കു​ഴി​യി​ൽ ചാ​ടി അ​പ​ക​ടം സം​ഭ​വി​ച്ച​ത്.
വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. എ​തി​ർ ദിശയിൽ നി​ന്ന് വ​ന്ന കാ​റി​ന് ക​ട​ന്നു പോ​കാ​ൻ സ​മ​ദ് സ്കൂ​ട്ട​ർ പെ​ട്ട​ന്ന് വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് കു​ഴി​യി​ൽ ചാ​ടി​യ​ത്. ഇ​തോ​ടെ​യാ​ണ് മ​റ്റാ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തി​രി​ക്കാ​ൻ കു​ഴി മൂ​ടാ​ൻ സ​മ​ദ് തീ​രു​മാ​നി​ച്ച​ത്.

തു​ട​ർ​ന്ന് സ​മ​ദും സു​ഹൃ​ത്തു​ക്ക​ളാ​യ ടോ​മി ജോ​ർ​ജ് , സി.​എം.​ഷാ​ന​വാ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ല്ലും മി​റ്റ​ലും ഇ​ട്ട് കു​ഴി നി​ക​ത്തു​ക​യാ​യി​രു​ന്നു. തോ​ട്ടു​ങ്ക​ര പാ​ല​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് അ​പ​ക​ട​കാ​ര​മാ​യ കു​ഴി​യു​ള്ള​ത്. തോ​ട്ടു​ങ്ക​ര ല​ക്ഷം വീ​ട് പ്ര​ദേ​ശ​ത്തേ​ക്കു​ള്ള റോ​ഡും ച​ള്ളാ​വ​യ​ൽ റോ​ഡും ചേ​രു​ന്ന വ​ള​വി​ലാ​ണ് കു​ഴി. വാ​ഹ​ന ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത ഭാ​ഗ​ത്താ​യ​തി​നാ​ൽ ഇ​വി​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.