ഓ​ട്ടോറി​ക്ഷ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, June 30, 2022 10:44 PM IST
ഉ​പ്പു​ത​റ: ക​ട്ട​പ്പ​ന -കു​ട്ടി​ക്കാ​നം പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ റി​ക്ഷ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്. ഡ്രൈ​വ​ർ വെ​ള്ളി​ലാ​ങ്ക​ണ്ടം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജി​ത്തുമോ​ൻ (21), ഞ​ര​ണാ​കു​ഴി​യി​ൽ ആ​തി​ര സ​ന്തോ​ഷ് (27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​ലാ​ങ്ക​ണ്ടം പാ​റ​മ​ട​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം.
കാ​ഞ്ചി​യാ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​യി മ​ട​ങ്ങു​ന്പോ​ൾ പെ​രി​യോ​ൻ ക​വ​ല​യി​ൽനി​ന്ന് ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് 120 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ക​ട്ട​പ്പ​ന​യി​ൽ നി​ന്നും ഫ​യ​ർ ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​. അ​തി​നു മു​ന്പേ പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

കാ​ന്ത​ല്ലൂ​രി​ൽ അ​വി​ശ്വാ​സം ത​ള്ളി

മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പി. ​ടി. തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് അ​ഞ്ചം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. അ​വി​ശ്വാ​സ പ്ര​മേ​യം ച​ർ​ച്ച​ക്ക് എ​ടു​ക്കു​ന്പോ​ൾ ക്വോ​റം തി​ക​യാ​തെ ത​ള്ളു​ക​യാ​യി​രു​ന്നു.
13 അം​ഗ ഭ​ര​ണ സ​മി​തി​യി​ൽ എ​ൽഡിഎ​ഫിന് ​ഏ​ഴം​ഗ​ങ്ങ​ളും കോ​ണ്‍​ഗ്ര​സി​ന് അ​ഞ്ചും ഒ​രു സ്വ​ത​ന്ത്ര അം​ഗ​വു​മാ​ണു​ള്ള​ത്. അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യി​ൽ കോ​ണ്‍​ഗ്ര​സി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ എ​ത്തി​യി​ല്ല.