ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​ന്‍റെ കാ​റി​ൽനി​ന്നു പണവും ലോ​ട്ട​റി​യും മോ​ഷ്ടി​ച്ചു
Thursday, June 30, 2022 10:44 PM IST
നെ​ടുങ്കണ്ടം: കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത് മോ​ഷ​ണം. 40,000 രൂ​പ​യും 1000 രൂ​പ​യു​ടെ നാ​ണ​യ​ങ്ങ​ളും 240 ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും ക​വ​ർ​ന്നു. ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നാ​യ യു​വാ​വ് കാ​റി​നു​ള്ളി​ൽ സൂക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. ഉ​ടു​ന്പ​ൻ​ചോ​ല പാ​റ​ത്തോ​ട് കു​മാ​ർ ഹൗ​സി​ൽ ഇ. ​ബാ​ലാ​ജി​യു​ടെ കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. കാ​ർ ലോ​ക്ക് ചെ​യ്ത ശേ​ഷം റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തു വീ​ട്ടി​ലേ​ക്കു പോ​യ​താ​യി​രു​ന്നു. വീ​ടു സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്ന് കി​ട​ന്ന​തി​നാ​ൽ വാ​ഹ​നം റോ​ഡ​രി​കി​ലാ​ണ് പാ​ർ​ക്ക് ചെ​യ്തി​​രു​ന്ന​ത്. വാ​ഹ​നം സെ​ൻ​ട്ര​ൽ ലോ​ക്കി​ട്ടി​രു​ന്ന​തി​നാ​ൽ രാ​ത്രി ശ്ര​ദ്ധി​ച്ചി​ല്ല. രാ​വി​ലെ കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന വി​വ​രം സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം ബാ​ലാ​ജി അ​റി​യു​ന്ന​ത്.
10 മാ​സം മു​ൻ​പാ​ണ് പു​ല്ലു​മേ​ടി​ലേ​ക്ക് ബാ​ലാ​ജി താ​മ​സം മാ​റ്റി​യ​ത്. പാ​റ​ത്തോ​ട് മേ​ഖ​ല​യി​ൽ ബാ​ലാ​ജി ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തി​യാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ വി​ൽ​പ​ന ന​ട​ത്താ​നാ​യി വാ​ങ്ങി കാ​റി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 240 ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും കാ​റി​നു​ള്ളി​ൽ നി​ന്നും മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു.
അഞ്ചുവ​ർ​ഷം മു​ൻ​പു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബാ​ലാ​ജി​യു​ടെ കാ​ലി​ന് സ്വാ​ധീ​ന​ക്കു​റ​വു​ണ്ട്. മോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് ബാ​ലാ​ജി ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.