പ്രതിഷേധ സ​മ​ര​ങ്ങ​ളു​മാ​യി ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Thursday, June 30, 2022 10:42 PM IST
ചെ​റു​തോ​ണി: ബ​ഫ​ർ​സോ​ണ്‍ വി​ഷ​യ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്നു. വാ​ഴ​ത്തോ​പ്പി​ൽ ക​ഴി​ഞ്ഞ 11ന് ​സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ക​ണ്‍​വൻ​ഷ​ൻ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ബ​ഫ​ർ സോ​ണാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ഇ​തി​നു തു​ട​ക്കംകു​റി​ച്ച് അ​ഞ്ചി​ന് കാ​ൽ​വ​രി​മൗ​ണ്ടി​ൽ സ​മ​രം ന​ട​ത്തും.
ബ​ഫ​ർ​ സോ​ണ്‍ വി​ഷ​യ​ത്തി​ൽ മ​ല​യോ​ര​ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​ർ​വക​ക്ഷി യോ​ഗം വി​ളി​ച്ചു​കൂ​ട്ടി ബ​ഫ​ർ സോ​ണ്‍ വ​ന​ത്തി​നു​ള്ളി​ൽത​ന്നെ നി​ല​നി​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ക​യും അ​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​യും സെ​ൻ​ട്ര​ൽ എം​പ​വേ​ർ​ഡ് ക​മ്മി​റ്റി​യെ​യും സു​പ്രീം കോ​ട​തി​യെ​യും ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും വേ​ണം.
രാ​ഷ്‌ട്രീ​യ​പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളും പ​ര​സ്പ​രം പ​ഴി​ചാ​രി​യും പോ​ര​ടി​ച്ചും സ​മ​രാ​ഭാ​സ​ങ്ങ​ൾ ന​ട​ത്തി ക​ർ​ഷ​ക​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം. ബ​ഫ​ർ സോ​ണ്‍ സീ​റോ കി​ലോ​മീ​റ്റ​റി​ൽ നി​ല​നി​ർ​ത്തി ക​ർ​ഷ​ക​രോ​ടു​ള്ള ആ​ത്മാ​ർ​ത്ഥ​ത തെ​ളി​യി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​തെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
കൃ​ഷി​യി​ട​ങ്ങ​ളും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി മാ​ത്ര​മേ ബ​ഫ​ർ സോ​ണ്‍ അ​നു​വ​ദി​ക്കൂ എ​ന്ന് പ്ര​ഖ്യാ​പി​ച്ച് ക​ർ​ഷ​ക​ർ അ​ഗ്നിസാ​ക്ഷി പ്ര​തി​ജ്ഞ എ​ടു​ക്കും. ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​നും ജാ​തി​മ​ത വി​ഭാ​ഗീ​യ​ത​ക​ൾ​ക്കും അ​തീ​ത​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളാ​യ മു​ഴു​വ​ൻ ക​ർ​ഷ​ക​രു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യോ​ടു​കൂ​ടി​യാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കാ​ൽ​വ​രി​മൗ​ണ്ട് ജം​ഗ്ഷ​നി​ൽ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ അ​ണി​നി​ര​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​വും പ്ര​തി​ജ്ഞ​യും ന​ട​ക്കും. പ്ര​തി​ഷേ​ധ​യോ​ഗം ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ൽ, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജോ ഇ​ല​ന്തൂ​ർ, ട്ര​ഷ​റ​ർ ബേ​ബി കോ​ട​ക്ക​ലി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ര്യ​ൻ ഏ​റ​ന്പ​ടം, വി​മ​ൻ​സ് കൗ​ണ്‍​സി​ൽ രൂ​പ​ത സെ​ക്ര​ട്ട​റി മി​നി ഷാ​ജി, രൂ​പ​ത മീ​ഡി​യ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്, കാ​ൽ​വ​രി​മൗ​ണ്ട് പ​ള്ളി​വി​കാ​രി ഫാ. ​ജോ​ർ​ജ് മ​രി​പ്പാ​ട്ട് സി ​എം ഐ , ​രാ​ജ​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ഫാ. ​തോ​മ​സ് നെ​ച്ചി​ക്കാ​ട്ട്, ഫാ. ​കു​ര്യാ​ക്കോ​സ് ആ​റ​ക്കാ​ട്ട്, ഫാ. ​ഏ​ബ്ര​ഹാം ഇ​ര​ട്ട​ച്ചി​റ​യി​ൽ, അ​ഗ​സ്റ്റി​ൻ പ​ര​ത്തി​നാ​ൽ, വി.​ടി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.