ഓ​ട്ടോ​യി​ല്‍ ക​ട​ത്തിയ മ​ദ്യം പി​ടി​കൂ​ടി
Wednesday, June 29, 2022 10:29 PM IST
കു​മ​ളി: വ​ണ്ടി​പ്പെ​രി​യാ​ര്‍ എ​ക്‌​സൈ​സ് റെ​യ്ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ബി. ​രാ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​മ​ളി അ​ട്ട​പ്പ​ള്ളം ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ കൊ​ണ്ടു​പോ​യ ആ​റ​ര ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി.
ഓ​ട്ടോ​റി​ക്ഷ പ​രി​ശോ​ധ​ന​യ്ക്ക് കൈ​കാ​ണി​ച്ചി​ട്ടു നി​ര്‍​ത്താ​തെ പോ​യ​പ്പോ​ള്‍ രാ​ജ്കു​മാ​ര്‍ വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ല്‍ ഓ​ടി​ക്ക​യ​റി. അ​തി​വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​പോ​യ ഓ​ട്ടോ​റി​ക്ഷ അ​ട്ട​പ്പ​ള്ളം കോ​ഫീ റൂ​ട്ട്‌​സ് റി​സോ​ര്‍​ട്ടി​ന് സ​മീ​പം വ​ള​വി​ല്‍ മ​റി​ഞ്ഞു. ഡ്രൈ​വ​ര്‍ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ച​വി​ട്ടി​ത്ത​ക​ര്‍​ത്ത് വാ​ഹ​ന​ത്തി​ല്‍​നി​ന്നും ഇറ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ന്തു​ട​ര്‍​ന്നു വ​ന്ന എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വാ​ഹ​നം പൊ​ക്കി​മാ​റ്റി അ​ടി​യി​ല്‍​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ​യും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​യും പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി.​ഡി. സേ​വ്യ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ടി.​എ. അ​നീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.