എ​ല്‍​ഡി​എ​ഫ് ബ​ഹു​ജ​ന റാ​ലി ഇ​ന്ന് ക​ട്ട​പ്പ​ന​യി​ല്‍
Wednesday, June 29, 2022 10:29 PM IST
ക​ട്ട​പ്പ​ന: യു​ഡി​എ​ഫും ബി​ജെ​പി​യും ന​ട​ത്തു​ന്ന അ​ക്ര​മ സ​മ​ര​ങ്ങ​ളെ​യും നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളെ​യും തു​റ​ന്നു കാ​ണി​ച്ചും വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചും ഇ​ന്ന് എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ക​ട്ട​പ്പ​ന​യി​ല്‍ ബ​ഹു​ജ​ന​റാ​ലി സം​ഘ​ടി​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ഇ​ടു​ക്കി ക​വ​ല​യി​ല്‍​നിന്നു റാ​ലി ആ​രം​ഭി​ച്ച് സ​മ്മേ​ള​നം ന​ട​ക്കു​ന്ന പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡില്‍ അ​വ​സാ​നി​ക്കും.
തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എം.​എം. മ​ണി എം​എ​ല്‍​എ, വാ​ഴൂ​ര്‍ സോ​മ​ന്‍ എം​എ​ല്‍​എ, സ​ത്യ​ന്‍ മൊ​കേ​രി, അ​ല​ക്‌​സ് കോ​ഴി​മ​ല, മാ​ത്യൂസ് ജോ​ര്‍​ജ്, ബെ​ന്നി മു​ത്തോ​ലി, അ​ഡ്വ. മാ​ത്യു ജോ​ണ്‍, പി.​ജി. ഗോ​പി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

ബ്രാ​ഞ്ചു​ത​ല സ​മ​രം

ചെ​റു​തോ​ണി: സം​സ്ഥാ​ന​ത്ത് അ​ക്ര​മം വി​ത​ച്ച് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​നെ​തി​രേ ജി​ല്ല​യി​ല്‍ 2010 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജൂ​ലൈ മൂ​ന്നി​നു പ്ര​തി​ഷേ​ധ യോ​ഗ​വും പ്ര​ക​ട​ന​വും ന​ട​ത്തു​മെ​ന്നു സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.