മൂ​ന്നു​ങ്ക​വ​യ​ല്‍ തൂ​ക്കു​പാ​ലം ടു​വീ​ല​ർ ക​യ​റ്റും​വി​ധം നി​ർ​മി​ക്കും
Wednesday, June 29, 2022 10:28 PM IST
മൂ​ല​മ​റ്റം: പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന മൂ​ന്നു​ങ്ക​വ​യ​ല്‍ തൂ​ക്കു​പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി. പാ​ലം പു​ന​ര്‍ നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നാ​ട്ടു​കാ​രും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​താ​ക്ക​ളും ജ​ല​വി​ഭ​വ​മ​ന്ത്രി​ക്കു ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
പ്ര​ള​യ​ത്തി​ല്‍ പാ​ലം ത​ക​ര്‍​ന്ന​തോ​ടെ കി​ലോ​മീ​റ്റ​റു​ക​ള്‍ സ​ഞ്ച​രി​ച്ചാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ്, സെ​ന്‍റ് ജോ​ര്‍​ജ് യു​പി സ്‌​കൂ​ള്‍, അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍, ഗ​വ. വി​എ​ച്ച്എ​സ്എ​സ്, എ​സ്എ​ച്ച് ഇ​എം​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​തു​മൂ​ലം ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രു​ന്നു. വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പോ​കാ​ന്‍ നാ​ട്ടു​കാ​രും ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു.
മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം എം​വി​ഐ​പി സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നി​യ​ര്‍ സി.​കെ. ശ്രീ​ക​ല, എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ സി.​എ​ൻ. ര​ജി​ത, മെ​ക്കാ​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ എ​ല്‍​ദോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം പാ​ല​ത്തി​ന്‍റെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.
മൂ​ന്നു​ങ്ക​വ​യ​ല്‍ തൂ​ക്കു​പാ​ലം പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​ക​ത്ത​ക്ക വി​ധ​ത്തി​ല്‍ പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മൂ​ന്നു​ങ്ക​വ​യ​ല്‍ പ്ര​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന​വ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​ല്ലാം കാ​ഞ്ഞാ​ര്‍ വ​ഴി​യും മ​ണ​പ്പാ​ടി വ​ഴി​യും പോ​കേ​ണ്ട അ​വ​സ്ഥ​യ്ക്കു വി​രാ​മ​മാ​കും.