യു​ഡി​എ​ഫ് സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ കു​മ​ളി​യി​ല്‍
Wednesday, June 29, 2022 10:22 PM IST
തൊ​ടു​പു​ഴ: സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ജ​ന​വാ​സ മേ​ഖ​ല ഉ​ള്‍​പ്പെ​ടെ ബ​ഫ​ര്‍ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച 2019 ഒ​ക്ടോ​ബ​ര്‍ 23ലെ ​മ​ന്ത്രി​സ​ഭാ തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്നും ത​മി​ഴ്‌​നാ​ട്ടി​ലെ പോ​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ള്‍ പൂ​ര്‍​ണ​മാ​യി ബ​ഫ​ര്‍ സോ​ണി​ന്‍റെ പ​രി​ധി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 16ന് ​കു​മ​ളി​യി​ല്‍ സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍​ക്കാ​യി ജൂ​ലൈ ര​ണ്ടി​ന് ഉ​ച്ച​യ്ക്ക് 12.30ന് ​യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം തൊ​ടു​പു​ഴ രാ​ജീ​വ് ഭ​വ​നി​ല്‍ ന​ട​ക്കും.

യൂ​ത്ത് ലീ​ഗ് ധ​ര്‍​ണ ന​ട​ത്തും

തൊ​ടു​പു​ഴ: സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വ് പാ​രി​സ്ഥി​തി​ക​ലോ​ല മേ​ഖ​ല​യാ​ക്കി മാ​റ്റ​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ലെ നി​ര്‍​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്കു​ക, ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ക, ജി​ല്ല​യി​ലെ ഭൂ​വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ​യും യൂ​ത്ത് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജൂ​ലൈ നാ​ലി​ന് ക​ട്ട​പ്പ​ന​യി​ല്‍ ധ​ര്‍​ണ ന​ട​ത്തും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.