വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി
Wednesday, June 29, 2022 10:22 PM IST
നെ​യ്യ​ശേ​രി: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​നി​ക്കോ​ളാ​സ് മൂ​ല​ശേ​രി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ അ​നു​കു​മാ​ര്‍ തൊ​ടു​പു​ഴ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ആ​ദ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ ടോ​മി ജോ​സ​ഫ് സ്വാ​ഗ​ത​വും സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് പി.​ജെ. ജി​ജി​മോ​ള്‍ ന​ന്ദി​യും പ​റ​ഞ്ഞു.
ക​ലൂ​ര്‍: ഐ​പ്പ് മെ​മ്മോ​റി​യ​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എം. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​നും കാ​ര്‍​ട്ടൂ​ണി​സ്റ്റു​മാ​യ രേ​ഖ വെ​ള്ള​ത്തൂ​വ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ലൂ​ര്‍ സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മൈ​ലാ​ടി​യ​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഐ​പ്പ് വ​ര്‍​ഗീ​സ് കൊ​ച്ചു​കു​ടി ആ​ദ​രി​ച്ചു. ക​ല്ലൂ​ര്‍​ക്കാ​ട് ബി​പി​സി എം.​കെ. ബി​ജു, ഹെ​ഡ്മാ​സ്റ്റ​ര്‍ ഷാ​ബു കു​ര്യാ​ക്കോ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷീ​ന അ​നീ​ഷ്, ജോ​മോ​ന്‍ ജോ​സ്, എ​ല്‍​സ ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
രാ​ജ​കു​മാ​രി : കാ​ന്തി​പ്പാ​റ സെ​ന്‍റ് സെ​ബ​സ്റ്റ്യ​ന്‍​സ് സ്‌​കൂ​ളി​ല്‍ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ന​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ന്നു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​താ​മ​സ് പു​ത്തൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ജോ രാ​ജ​കു​മാ​രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ബി​ജി ബെ​ന്നി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു.​പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ വി.​ജെ. ബി​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജോ​സ​ഫ്, സാ​ന്‍റോ ജോ​സ്, അ​ലീ​ന മാ​ത്യു, സി​ജോ​മോ​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.