കാ​ന്ത​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് നാളെ
Tuesday, June 28, 2022 10:38 PM IST
മ​റ​യൂ​ര്‍: കാ​ന്ത​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള വോ​ട്ടെ​ടു​പ്പ് 30നു ​ന​ട​ക്കും.
13 അം​ഗ പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി​യി​ല്‍ സി​പി​എ​മ്മി​ന് ആ​റും സി​പി​ഐ​ക്ക് ഒ​രു അം​ഗ​വു​മാ​ണു​ള്ള​ത്. കോ​ണ്‍​ഗ്ര​സി​ന് അ​ഞ്ച് അം​ഗ​ങ്ങ​ളു​ണ്ട്. ഒ​രു ബി​ജെ​പി സ്വാ​ത​ന്ത്ര​നു​മു​ണ്ട്.
കാ​ന്ത​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. മോ​ഹ​ന്‍​ദാ​സി​നെ​തി​രെ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ മാ​ത്യു​വി​നെ​തി​രേ​യു​മാ​ണ് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്നത്.
അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ല്‍​കി​യ​തു മു​ത​ല്‍ സി​പി​ഐ അം​ഗം പി. ​ബി​ജു​വി​നെ കാ​ണാ​താ​കു​ക​യും ചെ​യ്തു. കോ​ണ്‍​ഗ്ര​സ് പി. ​ബി​ജു​വി​നെ മാ​റ്റി​യ​താ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി മൂ​ന്നാ​ര്‍ സി​പി​ഐ ഓ​ഫീ​സി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു.
അ​വി​ശ്വാ​സ നോ​ട്ടീ​സി​ല്‍ ഒ​പ്പി​ട്ട കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്തം​ഗം പി.​ടി. ത​ങ്ക​ച്ച​ന്‍ ചെ​ന്നൈ​ക്ക് പോ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് പോ​യെ​ന്നും ഇ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു​ണ്ട്.