കോ​ൺ​ക്രീ​റ്റ് സാ​ധ​ന​സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച മൂ​ന്നം​ഗ സം​ഘം അ​റ​സ്റ്റി​ൽ
Tuesday, June 28, 2022 10:38 PM IST
അ​ടി​മാ​ലി: ആ​ന​ച്ചാ​ൽ സെ​ന്‍റെ ജോ​ർ​ജ് പ​ള്ളി​ക്കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ചു ക​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
രാ​ജാ​ക്കാ​ട് നെ​ടു​മ്പ​നാ​കു​ടി​യി​ൽ രാ​ജ​ൻ (42), ആ​ന​ച്ചാ​ൽ ആ​മ​ക്ക​ണ്ടം പു​ത്ത​ൻ​പു​ര​ക്ക​ൽ അ​ഭി​ലാ​ഷ് (45), ത​ട്ടാ​ത്തി​മു​ക്ക് മ​റ്റ​ത്തി​ൽ റി​നോ (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ൽ ആ​യ​ത്.
ഒ​രു ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ജാ​ക്കി, ഇ​രു​മ്പു​ത​കി​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ളാ​ണ് സം​ഘം മോ​ഷ്ടി​ച്ചു ക​ട​ത്തി​യ​ത്. മോ​ഷ​ണ​മു​ത​ൽ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഒ​ന്നാം പ്ര​തി രാ​ജ​ന്‍റെ ലോ​റി​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.
മോ​ഷ​ണം സം​ബ​ന്ധി​ച്ച്‌ പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​ജാ​ക്കാ​ട് ചെ​രി​പു​റ​ത്തു​ള്ള രാ​ജ​ന്‍റെ ആ​ക്രി​ക്ക​ട​യി​ൽ നി​ന്ന് മോ​ഷ​ണ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത​ത്.
എ​സ്ഐ​മാ​രാ​യ സ​ജി എ​ൻ. പോ​ൾ, സി.​യു. ഉ​ല​ഹ​ന്നാ​ൻ, എ​എ​സ്ഐ​മാ​രാ​യ ജോ​ളി ജോ​സ​ഫ്, കെ.​എ​ൽ. സി​ബി, സി​പി​ഒ​മാ​രാ​യ അ​നീ​ഷ് സോ​മ​ൻ, കെ.​ടി. ജ​യ​ൻ എ​ന്നി​വ​രു​ട നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.