സാം​ക്ര​മി​കരോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു
Tuesday, June 28, 2022 10:38 PM IST
മൂ​ന്നാ​ര്‍: മൂ​ന്നാ​ര്‍ ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും എ​സ്റ്റേ​റ്റു​ക​ളി​ലും സാം​ക്ര​മി​ക രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ആ​രോ​ഗ്യ വ​കു​പ്പ് ആ​രം​ഭി​ച്ചു.
ദേ​വി​കു​ളം സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യി ബോ​ധ​വ​ത്ക​ക​ര​ണ​വും മ​രു​ന്നു വി​ത​ര​ണ​വു​മാ​ണ് ന​ട​ത്തു​ന്ന​ത്. മൂ​ന്നാ​റി​ലെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​യേ​റി​യ മൂ​ന്നാ​ര്‍ കോ​ള​നി​യി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്. ഇ​വി​ടെ​യു​ള്ള തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.
മേ​ഖ​ല​യി​ല്‍ എ​ലി​പ്പ​നി, മ​ലേ​റി​യ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ ക​ണ്ടു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​ത്.