ക്രൈ​സ്റ്റ് കോ​ള​ജി​ന് യു​ജി​സി അം​ഗീ​കാ​രം
Tuesday, June 28, 2022 10:38 PM IST
ക​ട്ട​പ്പ​ന: പു​ളി​യ​ന്മ​ല ക്രൈ​സ്റ്റ് കോ​ള​ജി​ന് യു​ജി​സി അം​ഗീ​കാ​രം. കോളജ് 2-എ​ഫ് വി​ഭാ​ഗ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. യൂ​ണി​വേ​ഴ്‌​സി​റ്റി ഗ്രാ​ന്‍​ഡ് ക​മ്മീ​ഷ​ന്‍റെ 1956ലെ ​ഭേ​ദ​ഗ​തി​യ​നു​സ​രി​ച്ച് ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സു​ക​ള്‍ നി​ല​വി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഇ​ത​ര കോ​ള​ജു​ക​ള്‍​ക്കു വേ​ണ്ടി​യു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് 2-എ​ഫ്.
കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജ​യിം​സ് നീ​ണ്ടു​ശേ​രി​യി​ല്‍ സി​എം​ഐ, പ്രി​ന്‍​സി​പ്പ​ൽ റ​വ. ഡോ. ​അ​ല​ക്‌​സ് ലൂ​യി​സ് സി​എം​ഐ, കോ​ള​ജ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​അ​നൂ​പ് തു​രു​ത്തി​മ​റ്റം സി​എം​ഐ, ഫാ. ​സ​ന്തോ​ഷ് ചെ​മ്പ​ക​ത്തു​ങ്ക​ല്‍ സി​എം​ഐ, ഓ​ഫീ​സ് സൂ​പ്ര​ണ്ട് മ​ധു​സൂ​ദ​ന​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് യു​ജി​സി അം​ഗീ​കാ​രം ല​ഭി​ച്ച​ത്.