ധീ​ര​ജ് വ​ധം: അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ കൈ ​കെ​ട്ടി​യെ​ന്നു സി.​പി. മാ​ത്യു
Tuesday, June 28, 2022 10:25 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി ധീ​ര​ജ് രാ​ജേ​ന്ദ്ര​ൻ കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ കൈ ​കെ​ട്ടി​യ​തി​നാ​ൽ യ​ഥാ​ർ​ഥ പ്ര​തി​ക​ൾ കാ​ണാ​മ​റ​യ​ത്താ​ണെ​ന്നു ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​മാ​ത്യു. സ​ർ​ക്കാ​ർ മാ​റി​യാ​ൽ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​രും. മു​രി​ക്കാ​ശേ​രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ​യി​ലെ ത​ന്‍റെ പ്ര​സം​ഗം വി​വാ​ദ​മാ​ക്കി​യ​താ​ണ്. ഇ​ടു​ക്കി​യി​ലെ​യും വ​യ​നാ​ട്ടി​ലെ​യും എ​സ്എ​ഫ്ഐ​യു​ടെ വി​വേ​ക​മി​ല്ലാ​ത്ത പെ​രു​മാ​റ്റം ഓ​ർ​മ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണു ചെ​യ്ത​ത്.
ധീ​ര​ജ് മ​രി​ക്കാ​നി​ട​യാ​യ​തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണ​ക്കാ​ർ എ​സ്എ​ഫ്ഐ​യും സി​പി​എ​മ്മു​മാ​ണ്. ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ കു​ത്തേ​റ്റ ധീ​ര​ജി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​തെ കെ​എ​സ്‌​യു​ക്കാ​രെ ഓ​ടി​ക്കാ​നാ​യി​രു​ന്നു എ​സ്എ​ഫ്ഐ​ക്കാ​ർ ത​യാ​റാ​യ​ത്. പി​ന്നീ​ട് സി​പി​എം നേ​താ​വാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി.​സ​ത്യ​ന്‍റെ ജീ​പ്പി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ധീ​ര​ജ് മ​രി​ച്ച​ത്.
എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടോ​ണി കു​ര്യാ​ക്കോ​സ്, വി​ഷ്ണു എ​ന്നി​വ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു പേ​രോ​ടൊ​പ്പ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നാ​ണ് സ​ത്യ​ൻ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ധീ​ര​ജി​നൊ​പ്പം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​ഠാ​ര​ക​ൾ ചി​ല ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മാ​റ്റി​യ​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. ധീ​ര​ജി​നെ കു​ത്തി​യ​തെ​ന്നു പ​റ​യു​ന്ന ക​ത്തി ഇ​തു​വ​രെ ക​ണ്ടെ​ടു​ത്തി​ട്ടി​ല്ല. സ​ത്യം പു​റ​ത്തു വ​രാ​തി​രി​ക്കു​ന്ന​തി​നാ​ണ് സ​ഹ​പാ​ഠി​ക​ളെ മാ​ധ്യ​മ​ങ്ങ​ൾ കാ​ണു​ന്ന​തി​ൽ​നി​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് അ​ന്നു വി​ല​ക്കി​യ​തെ​ന്നും സി.​പി.​മാ​ത്യു പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വം​ഗം എ.​പി. ഉ​സ്മാ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​ഐ. ബെ​ന്നി, കെ​പി​സി​സി ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് കോ​ക്കാ​ട്ട് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.