ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ സെ​ല​ക്‌​ഷ​ന്‍
Tuesday, June 28, 2022 10:25 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ല്‍ ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജ് സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ഡ​മി​യി​ലേ​ക്ക് 2022-23 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കോ​ള​ജ് സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍ സെ​ല​ക്‌​ഷ​ന്‍ (ആ​ണ്‍​കു​ട്ടി​ക​ള്‍) ജൂ​ലൈ നാ​ലി​ന് കോ​ള​ജി​ല്‍ ന​ട​ത്തും. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ്ല​സ്ടു, വി​എ​ച്ച്എ​സ്‌​സി പാ​സാ​യ കാ​യി​ക​താ​ര​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട കാ​യി​ക​മി​ക​വ് തെ​ളി​യി​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പ്ല​സ്ടു മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ര്‍​പ്പ്, പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം നാ​ലി​ന് രാ​വി​ലെ 10.30 ന് ​ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കോ​ര്‍​ട്ടി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04862 - 232499, 9447243224.

ഡി​വൈ​ന്‍ മേ​ഴ്‌​സി​യി​ല്‍ രാ​ത്രി ആ​രാ​ധ​ന

തൊ​ടു​പു​ഴ: ഡി​വൈ​ന്‍ മേ​ഴ്‌​സി ഷ്‌​റൈ​ന്‍ ഓ​ഫ് ഹോ​ളി​മേ​രി​യി​ല്‍ ദു​ക്‌​റാ​ന തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി വ​ച​ന പ്ര​ഘോ​ഷ​ണ​വും രാ​ത്രി ആ​രാ​ധ​ന​യും ജൂ​ലൈ മൂ​ന്നി​ന് ന​ട​ക്കും. ഫാ. ​ഷാ​ര്‍​ലോ ഏ​ഴാ​നി​ക്കാ​ട്ട് ശു​ശ്രൂ​ഷ ന​യി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, 6.15ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം, 8.30ന് ​ആ​രാ​ധ​ന​യും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കു​മെ​ന്ന് റെ​ക്ട​ര്‍ ഫാ. ​സോ​ട്ട​ര്‍ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ല്‍ അ​റി​യി​ച്ചു.