തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി അ​വ​താ​ള​ത്തി​ൽ
Monday, June 27, 2022 10:32 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി അ​വ​താ​ള​ത്തി​ൽ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ശു​ചി​മു​റി കെട്ടിടം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പ്രാ​ദേ​ശി​ക ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കാ​നാ​ണ് തൂ​വ​ൽ ആ​സ്ഥാ​ന​മാ​ക്കി പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. 30 ല​ക്ഷം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നാ​ണ് അ​ന്ന​ത്തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ​ദ്ധ​തി രൂ​പീ​ക​രി​ച്ച​ത്.
മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ലൂ​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ട​ന്ന് കാ​ഴ്ച​ക​ൾ കാ​ണാ​ൻ പാ​റ​ക്കെ​ട്ടു​ക​ളി​ൽ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ച് ചെ​റു​പാ​ല​ങ്ങ​ളും സം​ര​ക്ഷ​ണ വേ​ലി​ക​ളും നി​ർ​മി​ച്ചി​രു​ന്നു.
എ​ന്നാ​ൽ, പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തേ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്ക് എ​ത്താ​ൻ ക​ഴി​യു​ന്ന കോ​ണ്‍​ക്രീ​റ്റ് പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ന്നി​ല്ല. ഇ​തി​നു പു​റ​മെ ടൂ​റി​സം കേ​ന്ദ്ര​ത്തി​നു സ​മീ​പം സ​മീ​പ​വാ​സി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് നി​ർ​മാ​ണം ആ​രം​ഭി​ച്ച ശു​ചി​മു​റി കെട്ടിടം പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​ച്ച മ​ട്ടാ​ണ്.
ശു​ചി​മു​റി​ക​ളും ക​ട​മു​റി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന കെട്ടിടം ഇ​പ്പോ​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ശു​ചി​മു​റി​ക​ൾ പൂ​ട്ടി​യി​ടാ​ത്ത​തി​നാ​ൽ ഇ​ത് നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.