ക​ള്ള​ക്കൂ​ട്ടി​കു​ടി​യി​ൽ എന്നു വരും പുതിയ പാലം
Monday, June 27, 2022 10:32 PM IST
അ​ടി​മാ​ലി: മാ​ങ്കു​ളം ​പ​ഞ്ചാ​യ​ത്തി​ലെ ക​ള്ള​ക്കൂ​ട്ടി​കു​ടി​യി​ലേ​ക്കു​ള്ള പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. 2018ലെ ​പ്ര​ള​യ​ത്തി​ലാ​ണ് പാ​ലം ത​ക​ർ​ന്ന​ത്.
വേ​ന​ൽ​ക്കാ​ല​ത്ത് പു​ഴ​യി​ൽ ഒ​ഴു​ക്ക് കു​റ​യു​ന്ന​തോ​ടെ നാട്ടുകാർക്ക്് പു​ഴ മു​റി​ച്ചു​ക​ട​ന്ന് അ​ക്ക​രെ​യി​ക്ക​രെ​യെ​ത്താ​നാ​കും. മ​ഴ​ക്കാ​ല​മാ​രം​ഭി​ച്ച​തോ​ടെ കു​ടും​ബ​ങ്ങ​ൾ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​ന്ന​പോ​ലെ ഇ​ത്ത​വ​ണ​യും അ​ക്ക​രെ​യി​ക്ക​രെ​യു​ള്ള യാ​ത്ര​യ്ക്കാ​യി താ​ത്കാ​ലി​ക ഈ​റ്റ​പ്പാ​ല​മൊ​രു​ക്കി. അ​തേ​സ​മ​യം, ക​ള്ള​ക്കൂ​ട്ടി​കു​ടി പാ​ലം റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
മ​ഴ ക​ന​ത്താ​ൽ കു​തി​ച്ചൊ​ഴു​കു​ന്ന കാ​ട്ടാ​റി​നു കു​റു​കെ ഈ​റ്റ​പ്പാ​ല​ത്തി​ലൂ​ടെ സാ​ഹ​സി​ക​മാ​യാ​ണ് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ യാ​ത്ര. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങാ​നു​ൾ​പ്പെ​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പു​റ​ത്തെ​ത്ത​ണ​മെ​ങ്കി​ൽ മ​ഴ​ക്കാ​ല​ത്ത് ഈ ​ഈ​റ്റ​പ്പാ​ല​ത്തെ ആ​ശ്ര​യി​ക്ക​ണം.