ലഹരി വി​രു​ദ്ധ​ദി​ന​ത്തി​ൽ ‌ഫ്ളാ​ഷ് മോ​ബു​മാ​യി എം​സി​വൈ​എം
Monday, June 27, 2022 10:32 PM IST
കു​മ​ളി: ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കു​ന്ന ഫ്ളാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ച്ച് എം​സി​വൈ​എം കു​മ​ളി മേ​ഖ​ല. കു​മ​ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി​യ ഫ്ളാ​ഷ് മോ​ബ് കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​സി. ബാ​ബു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു. കു​മ​ളി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ലിം​രാ​ജ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. എം​സി​വൈ​എം കു​മ​ളി മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ കു​രി​ശും​മൂ​ട്ടി​ൽ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഷി​ക്കു കു​ര്യാ​ക്കോ​സ്, ലി​ബി​ൻ വ​ർ​ഗീ​സ്, ഷെ​റി​ൻ ഷാ​ജി, നി​തി​ൻ മാ​ത്യു, മോ​ൾ​ബി കു​ഞ്ഞു​മോ​ൻ, സ്നേ​ഹ ഫി​ലി​പ്പോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: മു​ഖ്യ​മ​ന്ത്രി​ക്കു തു​റ​ന്ന
ക​ത്തു​മാ​യി പി.​സി. ജോ​ർ​ജ്

ഈ​​രാ​​റ്റു​​പേ​​ട്ട: സ്വ​​ർ​​ണ​​ക്ക​​ട​​ത്തു കേ​​സി​​ൽ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണ​​മെ​​ങ്കി​​ലും പ്ര​​ഖ്യാ​​പി​​ച്ചു മ​​ല​​യാ​​ളി സ​​മൂ​​ഹ​​ത്തി​​ന്‍റെ അ​​ഭി​​മാ​​ന​​ബോ​​ധം വ​​ള​​ർ​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു പി.​​സി. ജോ​​ർ​​ജി​​ന്‍റെ തു​​റ​​ന്ന ക​​ത്ത്. സ്വ​​ർ​​ണ​​ക്ക​​ട​​ത്ത് കേ​​സി​​ൽ ആ​​രോ​​പ​​ണ​​വി​​ധേ​​യ​​നാ​​യ അ​​ങ്ങ​​യെ​​യും കു​​ടും​​ബ​​ത്തെ​​യും നാ​​ണ​​ക്കേ​​ടി​​ൽ​​നി​​ന്നു ര​​ക്ഷി​​ക്കു​​ന്ന​​തി​​നു പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ജു​​ഡീ​​ഷ​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ടു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ച്ച​​തെ​​ന്നും ക​​ത്തി​​ൽ പ​​റ​​യു​​ന്നു.