ടൂ​റി​സം പ​ര​സ്യചി​ത്ര​ത്തി​ന്‍റെ സി​ഡി പ്ര​കാ​ശ​നം ചെ​യ്തു
Monday, June 27, 2022 10:32 PM IST
ഇ​ടു​ക്കി: ഡി​ടി​പി​സി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ഇ​ടു​ക്കി​ലെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തി ത​യാറാ​ക്കി​യ പ​ര​സ്യ ചി​ത്ര​ത്തി​ന്‍റെ സി​ഡി പ്ര​കാ​ശ​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. ഇ​ടു​ക്കി​യി​ലെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ, മ​ല​നി​ര​ക​ൾ, അ​ണ​ക്കെ​ട്ടു​ക​ൾ, സു​ഗ​ന്ധ​വ്യ​ഞ്ജ​ന തോ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി മു​ന്നാ​ർ, മാ​ങ്കു​ളം എ​ന്നീ സ്ഥ​ല​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത​യി​ലാ​ണ് പ​ര​സ്യ​ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ടി​ജോ ത​ങ്ക​ച്ച​നാ​ണ് പ​ര​സ്യ ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. മി​നി​വു​ഡ് സ്റ്റു​ഡി​യോ ഒ​രു​ക്കി​യ പ​ര​സ്യ​ചി​ത്ര​ത്തി​ന്‍റെ ക്യാ​മ​റ സ​ൻ​ഗ​വി പ്ര​സാ​ദും ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം അ​ര​വി​ന്ദ് മ​ഹാ​ദേ​വ​നും വ​രി​ക​ൾ എ​ഴു​തി​യ​ത് ടി​റ്റോ പി ​ത​ങ്ക​ച്ച​നു​മാ​ണ്. ശ​ബ്ദ​മി​ശ്ര​ണം ന​ട​ത്തി​യ​ത് പി.​വി. നി​വി​നും ഷൈ​ജു സേ​വ്യ​റും ചേ​ർ​ന്നാ​ണ്. വി​എ​ഫ്എ​ക്സ് ചെ​യ്തി​രി​ക്കു​ന്ന​ത് ശ​ബ​രീ​ഷ് ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നു​മാ​ണ്. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ്, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രാ​ഹു​ൽ കൃ​ഷ്ണ​ശ​ർ​മ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജി​തേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.