വാത്തിക്കുടി, ത​ള്ള​ക്കാ​നം സിഎ​ച്ച്സികൾ​ രോ​ഗ​ശ​യ്യ​യി​ൽ
Monday, June 27, 2022 10:32 PM IST
ചെ​റു​തോ​ണി : സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങൾ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രു​മി​ല്ലാ​തെ ജീ​വശ്വാ​സം വ​ലി​ക്കു​ന്നു. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ത്തി​ക്കു​ടി, ത​ള്ള​ക്കാ​നം സി ​എ​ച്ച്സി​ക​ളാ​ണ് പ്രാ​ണ​നു​വേ​ണ്ടി പി​ടയു​ന്ന​ത്. ദി​വ​സേ​ന 250ല​ധി​കം രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രെ​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ചി​ട്ടി​ല്ല. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ത​ള്ള​ക്കാ​ന​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ല​ഭ്യ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
മ​ഴു​വ​ടി , പാ​ല​പ്ലാ​വ് ആ​ദി​വാ​സി കോ​ള​നി, പൊ​ന്നെ​ടു​ത്താ​ൻ, വ​രി​ക്ക മു​ത്ത​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ദി​വാ​സി മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ക​ഞ്ഞി​ക്കു​ഴി​യി​ലെ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​ർ ഇ​ല്ല. ഇ​വി​ടെ​യു​ള്ള ഏ​ക ഡോ​ക്ട​ർ അ​വ​ധി​യി​ലാ​യാ​ൽ പി​ന്നെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ട​ക്കി​ല്ല. ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് 40 കി​ലോ​മീ​റ്റ​റോ​ളം ദൂ​രം സ​ഞ്ച​രി​ച്ച് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലോ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലോ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശുപ​ത്രി​യി​ലോ എ​ത്തി വേ​ണം ചി​കി​ത്സതേ​ടാ​ൻ.
വാ​ത്തി​ക്കു​ടി​യു​ടെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല. 20 കി​ട​ക്ക​ക​ൾ ഉ​ള്ള സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ​മാ​രും അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രും ഇ​ല്ല. ഡോ​ക്ട​ർ​മാ​ർ​ക്ക് പു​റ​മേ പ​തി​ന​ഞ്ചോ​ളം ന​ഴ്സു​മാ​രു​ടെ സേ​വ​നം ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് അ​ഞ്ച് ന​ഴ്സു​മാ​ർ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ര​ണ്ട് ആ​ശു​പ​ത്രി​യി​ലും ഓ​രോ ഫാ​ർ​മ​സി​സ്റ്റു​മാ​രാ​ണു​ള്ള​ത്. ഡോ​ക്ട​ർ കു​റി​ക്കു​ന്ന മ​രു​ന്നി​ന്‍റെ കു​റി​പ്പു​മാ​യി രോ​ഗി​ക​ൾ മ​രു​ന്ന് വാ​ങ്ങാ​ൻ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തുനി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള മ​രു​ന്ന് പ​ല​തും പു​റ​ത്തു​നി​ന്ന് വാ​ങ്ങേ​ണ്ട സ്ഥി​തി​യു​മാ​ണ്.
ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.