നാ​ട്ടു​കാ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Monday, June 27, 2022 10:30 PM IST
തൊ​ടു​പു​ഴ: ക​രി​ങ്കു​ന്നം വ​ട​ക്കും​മു​റി പ​ള്ളി ല​ക്ഷംവീ​ട് കോ​ള​നി​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി മാ​സ​ങ്ങ​ളാ​യി​ട്ടും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ത്ത വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ​യും വീ​ട്ട​മ്മ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ലെ വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ഇ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
മൂ​ന്നു മാ​സ​മാ​യി കോ​ള​നി​യി​ലെ പ​ല വീ​ടു​ക​ളി​ലും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. കു​ടി​വെ​ള്ളം വി​ലകൊ​ടു​ത്തു വാ​ങ്ങി​യാ​ണ് പ​ല​രും ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. വ​ട​ക്കും​മു​റി പ​ന്പ് ഹൗ​സി​ൽ നി​ന്നാ​ണ് കോ​ള​നി​യി​ലേ​യ്ക്ക് ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​വി​ടേ​യ്ക്കു​ള്ള വി​ത​ര​ണ ലൈ​ൻ പ​ല​യി​ട​ത്തും ത​ക​രാ​റി​ലാ​യ​തു മൂ​ല​മാ​ണ് കോ​ള​നി​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വെ​ള്ളം എ​ത്താ​ത്ത​തി​ന് കാ​ര​ണം. പൈ​പ്പ് പൊ​ട്ടി​യ​ത് ഒ​ട്ടേ​റെ ത​വ​ണ അ​ധി​കൃ​ത​രെ വി​ളി​ച്ചു പ​റ​ഞ്ഞി​ട്ടും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്ന് വാ​ർ​ഡ് മെം​ബ​ർ കെ.​എ​സ്.​അ​ജി​മോ​ൻ പ​റ​ഞ്ഞു.
ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ണ്‍ പോ​ലും എ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ഇ ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​മ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് എ​ത്തി​യ​തോ​ടെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് എ​ഇ ഉ​റ​പ്പ് ന​ൽ​കി. ഇ​തോ​ടെ​യാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് എ​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പൈ​പ്പ് പൊ​ട്ടി​ക്കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ഇ​ന്നു ത​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്തം​ഗം പ​റ​ഞ്ഞു.