കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് നീ​തി​നി​ഷേ​ധം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, May 27, 2022 10:34 PM IST
തൊ​ടു​പു​ഴ: ചി​ന്ന​ക്ക​നാ​ൽ 301 ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് നീ​തി​നി​ഷേ​ധ​മാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. കാ​ല​താ​മ​സം കൂ​ടാ​തെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീസ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി.
2015 - 16 സാ​ന്പ​ത്തി​ക വ​ർ​ഷ​മാ​ണ് ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 45 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. ഇ​തി​നാ​യി ര​ണ്ട് കു​ള​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. എ​ന്നാ​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പൈ​പ്പു​ക​ൾ​കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഇ​തോ​ടെ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം മു​ട​ങ്ങു​ക​യാ​യി​രു​ന്നു.
ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ൽ​നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. പ​ദ്ധ​തി​ക്കു​വേ​ണ്ടി മൂ​ന്ന് സം​ഭ​ര​ണ ടാ​ങ്കു​ക​ളും പ​ന്പ് ഹൗ​സു​ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ടി​ക്കു​ഴി ഭാ​ഗം ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ട്ര​ഞ്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. നി​ല​വി​ലു​ള്ള ട്ര​ഞ്ചു​ക​ൾ മ​ണ്ണു​മൂ​ടി​യ നി​ല​യി​ലാ​ണ്.
ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ന്‍റെ ഭാ​ഗ​ത്ത് സ്ഥാ​പി​ച്ച കു​ടി​വെ​ള്ള കി​ണ​റി​ന് ആ​വ​ശ്യ​മാ​യ ഉ​യ​ര​മി​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ളം മൂ​ടി​യ നി​ല​യി​ലാ​ണ്.
കി​ണ​റി​ന്‍റെ ഉ​യ​രം വ​ർ​ധി​പ്പി​ച്ച് പ​ദ്ധ​തി ഉ​പ​യോ​ഗ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 10,44,735 രൂ​പ ക​രാ​റു​കാ​ര​ന് പാ​ർ​ട്ട് ബി​ൽ ന​ൽ​കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രാ​റു​കാ​ര​ൻ ആ​റു മാ​സം​കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ കാ​ര​ണ​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ആ​ദി​വാ​സി ഫോ​റം പ്ര​സി​ഡ​ന്‍റ് മി​നി ബെ​ന്നി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.