ഇങ്ങനെയുണ്ടോ ഒരു ഇടിവ്!
Friday, May 27, 2022 10:34 PM IST
തൊ​​ടു​​പു​​ഴ: ക​റു​ത്ത പൊ​ന്നി​ന്‍റെ നാ​ട്... ഇ​തു ഇ​ടു​ക്കി​യു​ടെ വി​ളി​പ്പേ​രാ​യി​രു​ന്നു. പ​ക്ഷേ, ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ ആ​കെ മാ​റി മ​റി​ഞ്ഞി​രി​ക്കു​ന്നു. കു​രു​മു​ള​കു മാ​ത്ര​മ​ല്ല, ഇ​ടു​ക്കി​യു​ടെ അ​ഭി​മാ​ന​മാ​യ ഏ​​ലം, തേ​​യി​​ല തു​ട​ങ്ങി​യ വി​ള​ക​ളെ​ല്ലാം വി​ല​യി​ടി​വി​ന്‍റെ പെ​രു​ക്ക​ത്തി​ൽ​പ്പെ​ട്ടി​രി​ക്കു​ന്നു.

ഏലം വീണ വീഴ്ച!

ര​​ണ്ടു വ​ർ​ഷം മു​ന്പ് മു​ന്തി​യ ഇ​നം ഏ​ല​യ്ക്ക​യ്ക്ക് കി​ലോ​ഗ്രാ​മി​ന് 7,000 രൂ​​പ​​യും ശ​​രാ​​ശ​​രി ഇ​ന​ത്തി​ന് 4000-5000 വ​​രെ​​യും വി​​ല ല​​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ൽ കാ​ര്യ​ങ്ങ​ൾ വ​ലി​യ ക​ഷ്ട​മാ​ണ്. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് പോ​ലും കി​ട്ടു​ന്നി​ല്ല. ഒ​രു കി​ലോ ഏ​ല​ക്ക​ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ 1,000 രൂ​​പ വ​​രെ ചെ​​ല​​വ് വ​രു​ന്നു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. നി​ല​വി​ൽ ഏ​ല​ത്തി​നു ശ​രാ​ശ​രി 600- 650 രൂ​പ​ മാത്രമാണ് വി​ല ല​ഭി​ക്കു​ന്ന​ത്.
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​വ​യി​ൽ 30 ശ​ത​മാ​നം മാ​ത്ര​മാ​ണ് മു​ന്തി​യ ഇ​നം ഏ​ല​യ്ക്കയായി കി​ട്ടു​ന്ന​ത്. ശേ​ഷി​ക്കു​ന്ന​വ കു​റ​ഞ്ഞ വി​ല​യ്ക്കു വി​ൽ​ക്കേ​ണ്ടി വ​രി​ക​യാ​ണ്. ഇ​ത് ഏ​ലം ക​ർ​ഷ​ക​രു​ടെ ന​ടു​വൊ​ടി​ച്ചു. തു​ട​ർ​ച്ച​യാ​യ പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള വി​ള​യാ​ണ് ഏ​ലം. എ​ന്നാ​ൽ, വി​ല​യി​ടി​ഞ്ഞ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചു പ​രി​പാ​ല​നം ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഇതു തോട്ടങ്ങൾ നശിക്കാൻ ഇടയാക്കും.

കുരുമുളകിന്‍റെ കഥ

കു​രു​മു​ള​കി​നു കി​ലോ​യ്ക്കു നി​ല​വി​ൽ 350 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. കൃ​ഷി​യും വി​ള​വും കു​റ​ഞ്ഞ​തോ​ടെ ക​ർ​ഷ​ക​രു​ടെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​യി. മു​ള​ക് തി​രി​യി​ടു​ന്ന സ​മ​യ​ത്ത് പെ​യ്ത ക​ന​ത്ത​മ​ഴ​യും ക​ടു​ത്ത വേ​ന​ൽ ചൂ​ടും കൃ​ഷി​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. ഇ​തി​നു പു​റ​മെ ദ്രു​ത​വാ​ട്ടം കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​ക്കാ​നി​ട​യാ​ക്കി.

തേയിലയും കടുപ്പം

ജി​ല്ല​യി​ൽ 25000ലേ​റെ ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​രാ​ണു​ള്ള​ത്.​ നി​ല​വി​ൽ ഒ​രു കി​ലോ പ​ച്ച​ക്കൊ​ളു​ന്തി​ന് ഏ​ഴു രൂ​പ​ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. വ​ൻ​കി​ട തോ​ട്ട​ങ്ങ​ളി​ൽ പ​ല​തും ഇ​പ്പോ​ഴും അ​ട​ച്ചു​പൂ​ട്ടി​യ​തി​നാ​ൽ നി​ര​വ​ധി​പ്പേ​രു​ടെ തൊ​ഴി​ലും ന​ഷ്ട​മാ​യി.
ഇ​ട​വി​ള കൃ​ഷി​യാ​യ കാ​പ്പി​ക്കും സ​മീ​പ​നാ​ളി​ലാ​ണ് അ​ൽ​പ​മെ​ങ്കി​ലും വി​ല ഉ​യ​ർ​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​പ്പി കൃ​ഷി​ക്കും തി​രി​ച്ച​ടി​യാ​യി. ഇ​ട​വി​ള​യാ​യാ​ണ് കാ​പ്പി കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. അ​തി​നാ​ൽത്തന്നെ ഇ​തി​ൽനി​ന്നു ക​ർ​ഷ​ക​നു ല​ഭി​ക്കു​ന്ന​തു തു​ച്ഛ​മാ​യ വ​രു​മാ​നം മാ​ത്ര​മാ​ണ്.

പച്ചക്കറിയും മെച്ചമല്ല

പ​ച്ച​ക്ക​റി, വാ​ഴ​കൃ​ഷി എ​ന്നി​വ​യും ക​ർ​ഷ​ക​നെ ക​ട​ക്കെ​ണി​യി​ലാ​ക്കു​ക​യാ​ണ്. കാ​റ്റും മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലു​മെ​ല്ലാം ഒ​ട്ടേ​റെ​പ്പേ​രു​ടെ കൃ​ഷി ന​ശി​പ്പി​ച്ചു. സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തു ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത ക​ർ​ഷ​ക​രാ​ണ് ഇ​തി​ലേ​റെ പേ​രും. കൃ​ഷി ന​ശി​ച്ച​തോ​ടെ പ​ല​രും ജ​പ്തി ഭീ​ഷ​ണി​യി​ലാ​ണ്. അ​ൽ​പ​മെ​ങ്കി​ലും മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്ന​ത് കൊ​ക്കോ​യ്ക്ക് മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, ഫം​ഗ​സ് ബാ​ധ​യും കു​ര​ങ്ങ്, മ​ര​പ്പ​ട്ടി, അ​ണ്ണാ​ൻ തു​ട​ങ്ങി​യ​വ​യു​ടെ ശ​ല്യം മൂ​ലം നാ​ലി​ലൊ​ന്ന് ഉ​ത്പാ​ദ​നം മാ​ത്ര​മാ​ണ് ക​ർ​ഷ​ക​നു ല​ഭി​ക്കു​ന്ന​ത്.
ഇ​ഞ്ചി,മ​ഞ്ഞ​ൾ, ക​ച്ചോ​ലം, കി​ഴ​ങ്ങു വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ നാ​ടു​നീ​ങ്ങു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​വ​യ്ക്ക് ഏ​താ​നും നാ​ളു​ക​ളാ​യി ഉ​ത്പാ​ദ​ന ചെ​ല​വ് പോ​ലും ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. കാ​ർ​ഷി​കോ​ത്പ്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വ് ജി​ല്ല​യു​ടെ സ​ന്പ​ദ് ഘ​ട​ന​യെ​യും ബാ​ധി​ച്ചു​ക​ഴി​ഞ്ഞു. വ്യാ​പാ​ര-​വാ​ണി​ജ്യ മേ​ഖ​ല​യി​ലെ​ല്ലാം ഇ​തു പ്ര​ക​ട​മാ​ണ്. രാ​സ​വ​ള​ങ്ങ​ളു​ടെ​യും കീ​ട​നാ​ശി​നി​ക​ളു​ടെ​യും അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റ​വും ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വും ഉ​ത്പാ​ദ​ന​ച്ചെ​ല​വും കാ​ർ​ഷി​ക​മേ​ഖ​ല പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു.