ഷോ​ക്കേ​റ്റ് ലൈ​ൻ​മാ​ന്‍റെ മ​ര​ണം: സ​ബ് എ​ൻ​ജി​നി​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Friday, May 27, 2022 10:34 PM IST
മൂ​ല​മ​റ്റം: ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ബ് എ​ൻ​ജി​നി​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ ലൈ​ൻ​മാ​ൻ പി.​ടി. മ​നു(41) ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ല​മ​റ്റം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ മാ​ത്യു പി. ​ജോ​സ​ഫി​നെ​യാ​ണ് തൊ​ടു​പു​ഴ ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​ബി ഏ​ബ്ര​ഹാം അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി ആ​റു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 22ന് ​ഇ​ല​പ്പ​ള്ളി​യി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​നു ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. വൈ​ദ്യു​തി സു​ര​ക്ഷാ​ക​മ്മീ​ഷ​ണ​ർ ജ​യ​രാ​ജി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ണ് ന​ട​പ​ടി. സ​ബ് എ​ൻ​ജി​നി​യ​ർ മാ​ത്യു​വി​നും ലൈ​ൻ​മാ​ൻ മ​നു​വി​നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നും ജോ​ലി പൂ​ർ​ത്തി​യാ​ക്കി ലൈ​ൻ ചാ​ർ​ജ് ചെ​യ്യു​ന്പോ​ൾ അ​ശ്ര​ദ്ധ​യു​ണ്ടാ​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.