സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Friday, May 27, 2022 10:34 PM IST
പു​ള്ളി​ക്കാ​നം: ഡി​സി കി​ഴ​ക്കേ​മു​റി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ സ്മി​ത മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ, ഫാ​ത്തി​മ ക​ണ്ണാ​ശു​പ​ത്രി, ഐ​എം​എ ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ ഒ​ന്നു​വ​രെ പു​ള്ളി​ക്കാ​നം ഡി​സി സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ക്കും. ജ​ന​റ​ൽ മെ​ഡി​സി​ൻ, ന്യൂ​റോ​ള​ജി, ഓ​ർ​ത്തോ​പീഡി​ക്സ്, കാ​ർ​ഡി​യോ​ള​ജി, നേ​ത്ര​വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കും. ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ ക​ണ്ണ​ട വി​ത​ര​ണ​വും ര​ക്ത​ദാ​ന​വും ന​ട​ക്കും. ഫോ​ണ്‍: 9605203159, 6238395198.

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ്

കോ​ള​പ്ര: ഉ​ണ​ർ​വ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​യു​ഷ് ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യു​ടെ​യും ഫാ​ത്തി​മ ഐ ​കെ​യ​ർ ആ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ഒ​ന്നു​വ​രെ കോ​ള​പ്ര വ​ഴി​പു​ര​യ്ക്ക​ൽ ബി​ൽ​ഡിം​ഗി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പും മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സൗ​ജ​ന്യ ഹോ​മി​യോ മ​രു​ന്നു വി​ത​ര​ണ​വും ന​ട​ക്കും. കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ ക്യാ​ന്പ് ഉ​ദ​ഘാ​ട​നം ചെ​യ്യും. ഫോ​ണ്‍: 9497794945, 8547955464.