ഇ​ത് ബോ​ട്ടി​ൽ ബൂ​ത്ത​ല്ല, കാ​ട്ടി​ൽ ബൂ​ത്ത്
Friday, May 27, 2022 10:34 PM IST
കാ​ഞ്ഞാ​ർ: കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഹ​രി​ത കേ​ര​ളം സു​ന്ദ​ര​കേ​ര​ളം പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി സ്ഥാ​പി​ച്ച ബോ​ട്ടി​ൽ ബൂ​ത്ത് കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. കാ​ഞ്ഞാ​ർ ടൗ​ണി​നോ​ടു ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ട്ടി​ൽ ബൂ​ത്ത് ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​തെ നോ​ക്കു​കു​ത്തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
വ​ഴി​യാ​ത്ര​ക്കാ​ർ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യാ​തി​രി​ക്കാ​നാ​ണ് പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ച​ത്. പ​ല ബോ​ട്ടി​ൽ ബൂ​ത്തു​ക​ളും അ​പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ഞ്ഞാ​ർ ടൗ​ണി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ട്ടി​ൽ ബൂ​ത്ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യി ത​ങ്ങു​ന്ന വാ​ഗ​മ​ണ്‍ ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചാ​ൽ കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ഞ്ഞാ​ർ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ മ​തി​ലി​നു താ​ഴെ​യാ​ണ് ഇ​പ്പോ​ൾ ബോ​ട്ടി​ൽ ബൂ​ത്ത് കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​ത്.