ഹെ​ഡ് ലോ​ഡ് വ​ർ​ക്കേ​ഴ്സ് ജി​ല്ലാ സ​മ്മേ​ള​നം
Friday, May 27, 2022 10:34 PM IST
ക​ട്ട​പ്പ​ന: ഹെ​ഡ് ലോ​ഡ് ആ​ൻ​ഡ് ആ​ൻ​ഡ് ടിം​ബ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ ക​ട്ട​പ്പ​ന​യി​ൽ ന​ട​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ ഒ​ൻ​പ​തി​ന് സി​എ​സ്ഐ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ​യ​ച​ന്ദ്ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​ർ. രാ​മു, കെ.​എ​സ്. മോ​ഹ​ന​ൻ, പി.​എ​സ്. രാ​ജ​ൻ, കെ.​എ​ൽ. ജോ​സ​ഫ്, ടി.​ആ​ർ. സോ​മ​ൻ, വി.​ആ​ർ. സ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ വി.​ആ​ർ. സ​ജി, ക​ണ്‍​വീ​ന​ർ ടോ​മി ജോ​ർ​ജ്, ട്ര​ഷ​റ​ർ കെ.​എ​ൻ. ച​ന്ദ്ര​ൻ, എ.​എം. സു​ധാ​ക​ര​ൻ, കെ.​ടി. വി​നോ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന്

ക​ട്ട​പ്പ​ന: മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​നി​ൽ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് എ​ല്ലാ യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളി​ലും വാ​ർ​ഷി​ക ക​ണ​ക്കു​ക​ൾ ഓ​ഡി​റ്റി​നു വി​ധേ​യ​മാ​ക്കാ​റു​ണ്ട്. സ​ബ് ക​മ്മി​റ്റി​യു​ടെ ഓ​ഡി​റ്റിം​ഗി​നു മു​ൻ​പു​ത​ന്നെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​ണ്. സം​ഘ​ട​ന​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ ചി​ല​ർ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ചി​ല ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്.
ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ സം​ഘ​ട​നാ​ത​ല​ത്തി​ലും നി​യ​മ​പ​ര​മാ​യും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സ​ബ് ക​മ്മി​റ്റി ഓ​ഡി​റ്റ​ർ​മാ​രാ​യ സി​ബി കൊ​ല്ലം​കു​ടി, ലൂ​ക്കാ ജോ​സ​ഫ്, വി​ൻ​സെ​ന്‍റ് വി. ​കു​ര്യ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.