ല​ഹ​രി​വി​രു​ദ്ധ ഫു​ട്ബോ​ൾ മ​ത്സ​രം
Friday, May 27, 2022 10:30 PM IST
പെ​രു​വ​ന്താ​നം: ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി എ​സ്പി​സി പീ​രു​മേ​ട് സ​ബ് ഡി​വി​ഷ​ൻ ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ത്തി. 35ാം മൈ​ൽ ബോ​യി​സ് എ​സ്റ്റേ​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫു​ട്ബോ​ൾ മ​ത്സ​രം പീ​രു​മേ​ട് ഡി​വൈ​എ​സ്പി സി.​ജി. സ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പെ​രു​വ​ന്താ​നം എ​സ്എ​ച്ച്ഒ ജ​യ​പ്ര​കാ​ശ് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. ആ​ർ. സു​രേ​ഷ് ബാ​ബു. ജി​സ്ജോ ജോ​സ​ഫ്, റെ​ജി ജേ​ക്ക​ബ്, ഫ്രാ​ൻ​സി​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. എ​ട്ടു സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഏ​ക​ദി​ന ശി​ല്പ​ശാ​ല

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ഐ​സി​ഡി​എ​സും വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പും ചേ​ർ​ന്ന് ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ന​ട​ത്തി. ജ്വാ​ല എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ മ​നോ​ജ് മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ട​പ്പ​ന വ​നി​താ ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ പി.​കെ. ര​മ, എം.​ജി. ഗീ​ത, ന​ഗ​ര​സ​ഭാ വി​ക​സ​ന​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ൻ ജാ​ൻ​സി ബേ​ബി, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഏ​ലി​യാ​മ്മ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.